Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രിയദർശിനി നൂറാം ദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗതമന്ത്രി, വ്യാജ വാർത്ത പ്രചരിപ്പിച്ചത് മീഡിയ വൺ

KSRTC
നാളെ നടക്കുന്ന പ്രിയദർശിനി പദ്ധതിയിൽ സാരി വിതരണം ഇല്ലെന്ന് ഗതാഗതമന്ത്രി സി.പി.ജോൺ. ആഘോഷ പരിപാടി മാത്രം നടത്താനാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി. 
 
പ്രിയദർശിനി പദ്ധതിയുടെ നൂറാം ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും വനിതകൾക്ക് സാരി വിതരണം ഉണ്ടാകുമെന്ന തരത്തിൽ മീഡിയ വൺ ചാനലാണ് പ്രചരണം നടത്തിയത്. എന്നാൽ ഇത്തരം വാർത്തകൾ അടിസ്ഥാന രഹിതമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോൺഗ്രസ് അനുകൂല ചാനലാണ് മീഡിയ വൺ. 
 
ഓരോ ഡിപ്പോയിലും 15 സാരികൾ വീതമാണ് നൽകുകയെന്നായിരുന്നു നേരത്തെ മീഡിയ വൺ അടക്കമുള്ള ചില ചാനലുകൾ നുണപ്രചരണം നടത്തിയത്. ഇതിന് പിന്നാലെയാണ് സാരീവിതരണം പരിപാടിയുടെ ഭാഗമല്ലെന്ന് മന്ത്രി തന്നെയും സ്ഥിരീകരിച്ചിരിക്കുന്നത്. രാവിലെ 10ന് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ നടക്കുന്ന ചടങ്ങ് മന്ത്രി സി.പി. ജോൺ ദ്ഘാടനം നിർവഹിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂനമർദ്ദം മാത്രമല്ല ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും; പെയ്ത്ത് കനക്കും, ജാഗ്രത വേണം