Daily Horoscope
✕

ആരോഗ്യത്തിന് ചീരക്കറി, ഉണ്ടാക്കിയാലോ?

ചിപ്പി പീലിപ്പോസ്
വെള്ളി, 3 ജനുവരി 2020 (13:22 IST)
ആരോഗ്യത്തിന് ഉത്തമമാണ് ഇലക്കറികൾ. അതിൽ ചീരയാണ് ബെസ്റ്റ്. ഉലുവയിലയും ചീര ഇലയും ഉണ്ടെങ്കില്‍ ഒരു പുതിയ ചീരക്കറി പരീക്ഷിക്കാം.
 
ചേര്‍ക്കേണ്ട സാധനങ്ങള്‍:
 
ഉലുവ ഇല - 1 കിലോ
ചീര - 1 കിലോ
മുളകുപൊടി - 5 സ്പൂണ്‍
ഇഞ്ചി - 4 കഷണം
ഉള്ളി - 10 കഷണം
ഉപ്പ്‌ - പാകത്തിന്‌
നെയ്യ്‌ - 70 ഗ്രാം
 
പാചകം ചെയ്യുന്ന രീതി:
 
ഉലുവയിലയും ചീരയും കഴുകി ചെറുതായി അരിഞ്ഞ്‌ മൂന്ന്‌ കപ്പ്‌ വെള്ളത്തില്‍ വേവിക്കുക. അതില്‍ മുളകുപൊടിയും ഇഞ്ചിയും ചേര്‍ത്ത്‌ ചെറു തീയില്‍ വേവിക്കുക. വെന്തശേഷം നല്ലവണ്ണം ഉടയ്ക്കുക. ചീനചട്ടിയില്‍ നെയ്യൊഴിച്ച്‌ തിളയ്ക്കുമ്പോള്‍ ചെറുതായി അരിഞ്ഞ ഉള്ളിയും ഇഞ്ചിയും ഇട്ട്‌ വറുത്തെടുക്കുക. ഉള്ളി ചുവക്കുമ്പോള്‍ വെന്ത ചീര ചേര്‍ത്ത്‌ ഇളക്കി കുറച്ച്‌ സമയം കഴിഞ്ഞ്‌ ഉപയോഗിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഫോൺ നമ്പർ ആര് കാണണം? സ്വകാര്യത ശക്തമാക്കാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; പവൻ കല്ല്യാണും ഭാര്യ അന്ന കൊനിഡെലയും വേർപിരിയുന്നു

നരൻ, പുലിമുരുകൻ, പോക്കിരിരാജ, രാമലീല; പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

വിനീഷ്യസ് പുറത്തേക്കോ, റയലിന്റെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടമില്ല, മൗറീഞ്ഞോ കൈവിട്ടേക്കും

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉറങ്ങുമ്പോൾ ചെവികൾ അടയ്ക്കാറുണ്ടോ?

ചെറുപ്പക്കാർ പ്രമേഹ പരിശോധന നടത്തേണ്ട ആവശ്യമുണ്ടോ?

ബിരിയാണി പ്രേമികൾ ഇക്കാര്യം അറിഞ്ഞിരിക്കണം !

സവാള മുറിച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

എനർജി ഡ്രിങ്ക്സ് പതിവായി കഴിക്കുന്നവരാണോ?, ചെറുപ്പക്കാരിൽ ഹൃദയാഘാത സാധ്യത ഉയർത്തുമെന്ന് പഠനം

അടുത്ത ലേഖനം
Show comments