ആദായനികുതി പരിധിയില്‍ ഇത്തവണത്തെ ബജറ്റിലെ പ്രതീക്ഷയെന്ത്?

ഗേളി ഇമ്മാനുവല്‍
വെള്ളി, 24 ജനുവരി 2020 (19:29 IST)
കഴിഞ്ഞ യൂണിയന്‍ ബജറ്റില്‍ ആദായ നികുതി പരിധിയിൽ വൻ ഇളവ് വരുത്തിയാണ് മോദി സര്‍ക്കാര്‍ ജനങ്ങളെ ആകര്‍ഷിച്ചത്. അപ്പോഴത്തെ പരിധിയായ 2.5 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി ഉയർത്തുകയായിരുന്നു. നികുതി അടയ്ക്കുന്ന 3 കോടി പേർക്കാണ് അതിന്‍റെ പ്രയോജനം ലഭിക്കുന്നത്.
 
പുതിയ നികുതി 2020-21 വർഷത്തിലാണ് പ്രാബല്യത്തിലാകുന്നത്. സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ 50000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഇളവുകള്‍ ചേരുമ്പോള്‍ ഫലത്തില്‍ പരിധി 6.5 ലക്ഷമായി ഉയരും. മൂന്നു കോടി ആളുകള്‍ക്ക് 18,000 കോടി രൂപയുടെ ഗുണമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 
 
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ട്രില്യൺ ഡോളറിന്റെ സമ്പദ് വ്യവസ്ഥയാകാൻ ഇന്ത്യ തയ്യാറെടുക്കുന്നതായും കള്ളപ്പണവിരുദ്ധ നടപടികൾ കാരണം 1,30,000 ലക്ഷം കോടി നികുതി ലഭിച്ചുവെന്നും ഒരു കോടിയിലധികം ആളുകൾ ആദ്യമായി ആദായനികുതി അടച്ചതായും അന്നത്തെ ബജറ്റില്‍ വെളിപ്പെടുത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

അയോധ്യക്ഷേത്ര ഫണ്ട് തട്ടിപ്പ് : തിരെഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ബിജെപിക്ക് വൻ തിരിച്ചടി, സംഘപരിവാറിനുള്ളിലും ഭിന്നത

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മാലിന്യ സംസ്‌കരണത്തിലെ പോരായ്മകള്‍: തിരുവനന്തപുരത്ത് ഡെങ്കിപ്പനി പടരുമെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്

ലൈഫ് വീടുകളിൽ ഇനി മോദിയുടെ ചിത്രവും; ബിജെപിക്ക് വഴങ്ങാൻ യുഡിഎഫ്

വെനസ്വല ഭൂകമ്പത്തില്‍ മരണം 920 ആയി; 50000ത്തിലധികം പേരെ കാണാനില്ല

പ്രകോപനവുമായി യുഎസ്; തിരിച്ചടിച്ച് ഇറാൻ

ബ്രിട്ടനിലെ 35°C ഇന്ത്യയില്‍ 45°C നേക്കാള്‍ മോശമായി അനുഭവപ്പെടുന്നത് എന്തുകൊണ്ട്?

അടുത്ത ലേഖനം
Show comments