കഴിഞ്ഞ വര്‍ഷത്തെ യൂണിയന്‍ ബജറ്റ് ജനപ്രിയ ബജറ്റായിരുന്നു. ആദായനികുതിയിൽ വന്‍ ഇളവാണ് പ്രഖ്യാപിച്ചത്. അഞ്ചുലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതിയടയ്ക്കേണ്ടതില്ലെന്ന് പ്രഖ്യാപനമുണ്ടായി. ബജറ്റിലെ ജനപ്രിയ പദ്ധതികൾ എന്തെല്ലാമാണെന്ന് നോക്കാം:
നദികൾ ശുദ്ധമാക്കും, എല്ലാ ജനങ്ങൾക്കും ശുദ്ധമായ കുടിവെള്ളം.
പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പ്രഖ്യാപിച്ചു.
കർഷകർക്ക് പ്രതിവർഷം 6000 രൂപ.
വൺ റാങ്ക് വൺ പെൻഷൻ പദ്ധതിക്കു 35000 കോടി നൽകി.
അസംഘടിത തൊഴിലാളികൾക്ക് മെഗാ പെൻഷൻ പദ്ധതി.
പ്രധാൻമന്ത്രി ശ്രംയോഗി മൻധനിലൂടെ പ്രതിമാസം 5000 രൂപ.
എട്ടു കോടി സൌജന്യ എൽ പി ജി കണക്ഷൻ നൽകും.
അടുത്ത 5 വർഷം കൊണ്ട് ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റലാക്കും.
ആശാ വർക്കർമാരുടെ വേതനം 50 ശതമാനം വർധിപ്പിക്കും.
ഗോ സംരക്ഷണത്തിനായി 750 കോടി.
ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി 60,000 കോടി അനുവദിച്ചു.
ഗ്രാം സദക് യോജനയുടെ കീഴിൽ ഗ്രാമീണ റോഡുകൾക്കായി 19,000 കോടി അനുവദിച്ചു.
ചെറുകിട കർഷകർക്ക് വരുമാനം ഉറപ്പാക്കാൻ പ്രത്യേക പദ്ധതി.
ഹരിയാനയിൽ എയിംസ് സ്ഥാപിക്കും.
5,85,000 ഗ്രാമങ്ങളെ വെളിയിട വിസർജ്ജ വിമുക്ത സ്ഥലങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ട് കോടി ജനങ്ങൾക്ക് കൂടി സൗജന്യ പാചകവാതകം. ഇതിനായി 6 കോടി.
ഉജ്വല യോജനയിലുടെ ആറ് കോടി കുടുംബങ്ങൾക്ക് പാചകവാതക കണക്ഷൻ നൽകും.
കര്‍ഷകര്‍ക്ക് 11.68 കോടി രൂപയുടെ വായ്പ ലഭ്യമാക്കും.
എട്ടുകോടി സൌജന്യ എല്‍പിജി കണക്ഷനുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രബജറ്റ്. ആദായനികുതി റിട്ടേണുകള്‍ 24 മണിക്കൂറിനകം തീര്‍പ്പാക്കും. അഞ്ചുവര്‍ഷം കൊണ്ട് ഒരുലക്ഷം ഡിജിറ്റല്‍ ഗ്രാമങ്ങള്‍ സൃഷ്ടിക്കും. 50000 കോടി രൂപയുടെ അനധികൃത സ്വത്തുക്കള്‍ പിടിച്ചെടുത്തു. ആദായനികുതി വരുമാനം 12 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു.
അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യയുടെ സമ്പദ്ഘടനയുടെ മൂല്യം അഞ്ച് ട്രില്യണ്‍ ഡോളറാകും. നികുതി റിട്ടേണ്‍ പ്രക്രിയ മുഴുവനായി ഓണ്‍ലൈനാക്കും. പ്രധാനകേന്ദ്രങ്ങളില്‍ സിനിമാ ഷൂട്ടിംഗ് അനുമതിക്ക് ഏകജാലക സംവിധാനം കൊണ്ടുവരും. ആന്‍റി പൈറസി നിയമത്തില്‍ ഭേദഗതി കൊണ്ടുവരും. സിനിമയുടെ വ്യാജപതിപ്പ് നിര്‍മ്മാണം തടയാനുള്ള നടപടിയുടെ ഭാഗമാണിത്. ഒരു ദിവസം 27 കിലോമീറ്റര്‍ ഹൈവേ നിര്‍മ്മിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ധനമന്ത്രിയുടെ അറിയിപ്പ്.
കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ പദ്ധതി പ്രഖ്യാപിച്ചു. അഞ്ച് ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കും. അക്കൌണ്ടില്‍ നേരിട്ടാണ് പണം ലഭ്യമാക്കുക. ഇതിന്‍റെ നൂറുശതമാനം ബാധ്യതയും കേന്ദ്രസര്‍ക്കാര്‍ വഹിക്കും. 12000 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും. 2018 ഡിസംബര്‍ ഒന്നുമുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 75000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് 11.68 കോടി രൂപയുടെ വായ്പ ലഭ്യമാക്കും.