Webdunia - Bharat's app for daily news and videos

Install App

Budget 2020: ആരോഗ്യമേഖലയ്ക്കായി 69,000 കോടി, വ്യവസായത്തിന് 27,300 കോടി

ചിപ്പി പീലിപ്പോസ്
ശനി, 1 ഫെബ്രുവരി 2020 (12:28 IST)
ആരോഗ്യമേഖലയിൽ 69,000 കോടി നീക്കിയിരുത്തി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. 2025 ഓടെ സമ്പൂർണ ക്ഷയരോഗ നിർമാർജനം ഇന്ത്യയിൽ ഉറപ്പാക്കും. ആരോഗ്യ മേഖലയിൽ ആയുഷ്മാന്‍ പദ്ധതി വിപുലീകരിക്കും. 112 ജില്ലകളില്‍ കൂടുതല്‍ ആശുപത്രികളില്‍ ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വിപുലീകരിക്കും.
 
വ്യവസായ മേഖലയ്ക്കും കരുതൽ. വാണിജ്യവികസനത്തിനും പ്രോത്സാഹനത്തിനും 27,300 കോടി രൂപ വകയിരുത്തും. എല്ലാ ജില്ലകളേയും കയറ്റുമതി കേന്ദ്രമാക്കി മാറ്റുകയെന്നത് ലക്ഷ്യം. സ്വയം സംരംഭകത്വമാണ് ഇന്ത്യയുടെ ശക്തി. ഇതിനായി എല്ലാ ജില്ലകളേയും പ്രാപ്തരാക്കും. നിക്ഷേപങ്ങൾക്ക് ഉപദേശം നൽകാനും ഭൂമി ലഭ്യത അറിയിക്കാനും സംസ്ഥാനതലത്തിൽ തന്നെ സംവിധാനമൊരുക്കും.
 
കർഷകർക്ക് മുൻ‌ഗണന നൽകുന്ന ബജറ്റ് തീരുമാനങ്ങളും പ്രഖ്യാപിച്ചു. ബജറ്റിൽ കർഷകർക്കായി പ്രത്യേക കരുതൽ. കൃഷിക്കാർക്കു വായ്പ നൽകുന്നതിനായി 15 ലക്ഷം കോടി രൂപ വകയിരുത്തും. കർഷകരുടെ വരുമാനം വർധിപ്പിക്കാൻ 16 ഇന പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. കർഷകർക്ക് അതിവേഗം ഉൽപന്നങ്ങൾ അയയ്ക്കുന്നതിനായി കിസാൻ റെയിൽ പദ്ധതി ആരംഭിക്കും
 
20 ലക്ഷം കർഷകർക്ക് സൗരോർജത്തിൽ പ്രവർത്തിക്കുന്ന പമ്പുകൾ സ്ഥാപിക്കാനാകും വിധം പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷാ ഏവം ഉഥാൻ മഹാഭിയാൻ(പിഎം കുസും) പ്രവർത്തനം വിപുലമാക്കുമെന്ന് ധനമന്ത്രി പാർലമെന്റിൽ.
 
ജലദൗർലഭ്യം നേരിടുന്ന രാജ്യത്തെ ജില്ലകളിൽ 100 ജില്ലകൾക്കായി പ്രത്യേക പദ്ധതി നടപ്പാക്കും. കർഷകർക്കായി 20 ലക്ഷം സൗരോർജ പമ്പുകൾക്കായി പദ്ധതി നടപ്പാക്കും. തരിശുഭൂമിയിൽ സോളർ പവർ പ്ലാന്റുകൾ സ്ഥാപിക്കും. 2020 ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. മത്സരാധിഷ്ഠിത കാർഷിക രംഗമുണ്ടാക്കുകയെന്നത് സർക്കാരിന്റെ പ്രതീക്ഷ. ഇതിലൂടെ കാർഷിക രംഗത്ത് കാര്യമായ മാറ്റം സംഭവിക്കുമെന്നാണ് പ്രതീക്ഷ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments