ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2020 - 2021ലേക്കുള്ള ബജറ്റ് അവതരിപ്പിക്കുകയാണ്. 2025നകം ക്ഷയരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു. ആയുഷ്‌മാന്‍ പദ്ധതി വിപുലീകരിക്കും. 112 ജില്ലകളില്‍ കൂടുതല്‍ ആശുപത്രികളില്‍ കൂടി ആയുഷ്‌മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ്. ഇന്ദ്രധനുഷ് പദ്ധതിയില്‍ 12 രോഗങ്ങള്‍ കൂടി. ആരോഗ്യമേഖലയ്ക്ക് 69000 കോടി.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. നബാര്‍ഡ് റീഫിനാന്‍സിംഗ് സിസ്റ്റം വിപുലീകരിക്കും. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും പിന്തുണ നല്‍കും. 20 ലക്ഷം കര്‍ഷകര്‍ക്ക് സോളര്‍ പമ്പുകള്‍ സ്ഥാപിക്കാന്‍ സഹായം.
വനിതാ സ്വയം സഹായ സംഘങ്ങളെ ഉള്‍പ്പെടുത്തി ധാന്യലക്ഷ്മി പദ്ധതി. 15 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്‌പ നല്‍കും. 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ 16 ഇന പരിപാടി. ഉപഭോഗശേഷി വര്‍ദ്ധിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ജനങ്ങളുടെ വരുമാനവും വാങ്ങല്‍ ശേഷിയും വര്‍ദ്ധിപ്പിക്കും. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബജറ്റ് ആണിത്.
രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. അന്തരിച്ച ബി ജെ പി നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന അരുണ്‍ ജെയ്‌റ്റ്‌ലിയെ അനുസ്‌മരിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്.
ജനവിധിയെ മാനിച്ചുള്ള സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ജി എസ് ടി നിരക്ക് കുറച്ചതുവഴി കുടുംബങ്ങളുടെ ചെലവില്‍ നാല് ശതമാനം കുറവുണ്ടായി.
കിട്ടാക്കടത്തില്‍ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കി. പാവപ്പെട്ടവര്‍ക്ക് നേരിട്ട് ഗുണമുള്ള പദ്ധതികള്‍ നടപ്പിലാക്കി - ധനമന്ത്രി ബജറ്റില്‍ പറഞ്ഞു.