Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ബജറ്റ് 2020: കാര്‍ഷിക മേഖലയ്ക്ക് 2.83 ലക്ഷം കോടി

ബജറ്റ് 2020: കാര്‍ഷിക മേഖലയ്ക്ക് 2.83 ലക്ഷം കോടി

ചിപ്പി പീലിപ്പോസ്

, ശനി, 1 ഫെബ്രുവരി 2020 (12:14 IST)
കർഷകർക്ക് മുൻ‌ഗണന നൽകുന്നതാണ് ബജറ്റ് തീരുമാനമങ്ങളെന്ന് ധനമന്ത്രി നിർമല സീതാരാമൻ.  കാര്‍ഷിക മേഖയ്ക്ക് കരുതല്‍ നല്‍കി രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ്. ബജറ്റിൽ കർഷകർക്കായി പ്രത്യേക കരുതൽ. കര്‍ഷകര്‍ക്കായി 16 ഇന കര്‍മ്മപരിപാടികളാണ് ബജറ്റിൽ കേന്ദ്ര സർക്കാർ വിഭാവനം ചെയ്തിട്ടുള്ളത്. 
 
1. കാർഷിക മേഖലയ്ക്ക് 2.83 ലക്ഷം കോടി നീക്കിവെച്ചു.
2. കൃഷിക്കാർക്കു വായ്പ നൽകുന്നതിനായി 15 ലക്ഷം കോടി രൂപ വകയിരുത്തും. 
3. കർഷകരുടെ വരുമാനം വർധിപ്പിക്കാൻ 16 ഇന പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. 
4. കർഷകർക്ക് അതിവേഗം ഉൽപന്നങ്ങൾ അയയ്ക്കുന്നതിനായി കിസാൻ റെയിൽ പദ്ധതി ആരംഭിക്കും. ട്രെയിനിൽ കർഷകർക്കായി പ്രത്യേക ബോഗി. 
5. 20 ലക്ഷം കർഷകർക്ക് സൗരോർജത്തിൽ പ്രവർത്തിക്കുന്ന പമ്പുകൾ സ്ഥാപിക്കാനാകും വിധം പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷാ ഏവം ഉഥാൻ മഹാഭിയാൻ(പിഎം കുസും) പ്രവർത്തനം വിപുലമാക്കും.
6. ജലദൗർലഭ്യം നേരിടുന്ന രാജ്യത്തെ ജില്ലകളിൽ 100 ജില്ലകൾക്കായി പ്രത്യേക പദ്ധതി നടപ്പാക്കും. 7. കർഷകർക്കായി 20 ലക്ഷം സൗരോർജ പമ്പുകൾക്കായി പദ്ധതി നടപ്പാക്കും. 
8. തരിശുഭൂമിയിൽ സോളർ പവർ പ്ലാന്റുകൾ സ്ഥാപിക്കും. 
9. 2020 ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കും.   
10. കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്. 
 
11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റ് അവതരണം നേരില്‍ കാണാന്‍ ധനമന്ത്രിയുടെ കുടുംബവും പാര്‍ലമെന്‍റിലെത്തിയിട്ടുണ്ട്. അതീവസുരക്ഷയോടെയാണ് ബജറ്റ് രേഖകൾ പാർലമെന്റിന് അകത്തേക്ക് എത്തിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബജറ്റ് 2020: വിദ്യാഭ്യാസമേഖലയ്ക്ക് 99,300 കോടി; പുതിയ വിദ്യാഭ്യാസനയം പ്രഖ്യാപിക്കും