'വന്ന വഴി മറക്കരുത്, നിങ്ങൾ അടക്കമുള്ള പലരുടെയും തുടക്കം അതിലൂടെയായിരുന്നു': അഞ്ജലിയുടെ സെക്സ് പരാമർശത്തിന് മറുപടിയുമായി സൂര്യ

'വന്ന വഴി മറക്കരുത്, നിങ്ങൾ അടക്കമുള്ള പലരുടെയും തുടക്കം അതിലൂടെയായിരുന്നു': അഞ്ജലിയുടെ സെക്സ് പരാമർശത്തിന് മറുപടിയുമായി സൂര്യ

Webdunia
വെള്ളി, 3 ഓഗസ്റ്റ് 2018 (11:21 IST)
അഞ്ജലി ബിഗ്ബോസിൽ വന്ന ദിവസം തന്നെ നടന്ന ഒരു ചർച്ചയാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ട്രാൻസ് സമൂഹത്തിനിടയിൽ നടക്കുന്ന സെക്സ് വർക്കിനെതിരെയായിരുന്നു അഞ്ജലി അഭിപ്രായം പറഞ്ഞത്. രഞ്ജിനി, ദിയ സന, സാബു, അനൂപ് ചന്ദ്രൻ എന്നിവർ ഈ ചർച്ചയുടെ ഭാഗമായിരുന്നു.
 
രാവിലെ പുരുഷനായും രാത്രിയാകുമ്പോൾ സ്ത്രീയായും മാറി പണമുണ്ടക്കാൻ ശ്രമിക്കുന്ന ഈ രീതി തനിയ്ക്ക് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു അഞ്ജലിയുടെ നിലപാട്. പണത്തിനോട് ആഗ്രഹമുള്ളവരാണ് ഇങ്ങനെ പോകുന്നതെന്നും അഞ്ജലി പറഞ്ഞിരുന്നു. താൻ ഇതൊരിക്കലും അംഗീകരിക്കില്ലെന്നും അഞ്ജലി പറഞ്ഞിരുന്നു. എന്നാൽ അഞ്ജലിയുടെ അഭിപ്രായത്തിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൂര്യ ഇഷാൻ. ട്രാൻസ് ജെൻഡർ സമൂഹത്തെ മുഴുവൻ അപമാനിക്കുന്നതും സമൂഹത്തിൽ അവരിൽ തെറ്റിധാരണ പരത്തുന്ന രീതിയിലുള്ള പ്രതികരണമായിരുന്നു അഞ്ജലിയുടേതെന്നും സൂര്യ ഫേസ്ബുക്കിൽ കുറിച്ചു.
 
സൂര്യയുടെ ഫേസ്‌ബുക്ക് കുറിപ്പ്:-
 
കഴിഞ്ഞ Big Boss പരിപാടി കാണുവാൻ ഇടയായി. ട്രാൻസ്ജെൻഡർ വ്യക്തികളെ മുഴുവൻ അപമാനിക്കുന്ന രീതിയിലും സമൂഹത്തിൽ തെറ്റിധാരണ വരുത്തുന്ന രീതിയിലുമാണ് അഞ്ജലി അമീർ എന്ന ട്രാൻസ്ജെൻഡർ വ്യക്തിയുടെ പ്രകടനം. ട്രാൻസ്ജെൻഡർസിൽ ഫേക്ക് ആളുകൾ കുറെ ഉണ്ടെന്നും അവർ സൗത്ത് പാലത്തിനടിയിൽ സെക്സ് വർക്ക്‌ ചെയ്തു കാശ് ഉണ്ടാക്കുന്നത് ജീവിക്കാൻ വേണ്ടിയല്ല മറിച്ചു ധനികർ ആവാൻ വേണ്ടി ആണെന്നുമായിരുന്നു നിലപാട്. എന്താണ് ഈ 'ഫേക്ക് ട്രാൻസ്ജെൻഡർ'?. പണ്ട് വീട്ടിൽ നിന്നും ഇറങ്ങി പോയ അഞ്ജലിയെ സ്വയം അവർ ഫേക്ക് എന്ന് വിളിക്കുമോ? സർജറി എല്ലാം കഴിഞ്ഞ് ഒരു ഫിലിം സ്റ്റാർ ആയപ്പോൾ മാത്രമാണ് ഈ കാണുന്ന പ്രിവിലേജ് മുഴുവൻ അവർക്കു ഉണ്ടായത്. അതിന് മുൻപ് അവർ എങ്ങനെ ആയിരുന്നു എന്ന് സ്വയം ഒന്ന് ചിന്തിച്ചു നോക്കണം. വന്ന വഴി മറക്കുന്ന അഞ്ജലി ഒന്ന് ഓർക്കണം ഇന്ന് ഇന്ന് നിങ്ങൾ അനുഭവിക്കുന്ന പ്രിവിലേജുകൾക്കു ഒരു ഭൂതകാലം ഉണ്ടായിരുന്നു. സെക്സ് വർക്കിനെ മോശമായി കാണുന്ന അഞ്ജലി മനസ്സിലാക്കണം നിങ്ങൾ അടക്കമുള്ള ഇന്ന് മുഖ്യധാരയിൽ നിൽക്കുന്ന പലരുടെയും തുടക്കം സെക്സ് വർക്കിലൂടെ തന്നെയായിരുന്നു എന്ന്. സെക്സ് വർക്കിനെ ഒരിക്കലും ഞാൻ പ്രൊമോട്ട് ചെയ്യുകയല്ല മറിച്ചു ഫേക്ക് ട്രാൻസ്ജെൻഡർസ് സെക്സ് വർക്ക്‌ ചെയ്തു കാശ് ഉണ്ടാക്കുന്നു എന്ന നിങ്ങളുടെ നിലപാടിനോടുള്ള പുച്ഛം ആണ് ഉദ്ദേശിക്കുന്നത്. സന ഒരു സോഷ്യൽ ആക്റ്റിവിസ്റ്റ് ആണ് ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് അല്ല. അവർ LGBTIQ, സ്ത്രീകൾ, ദളിതർ തുടങ്ങിയ വിഭാഗങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയാണ് എന്നത് പോലും മനസ്സിലാ?ക്കാനുള്ള വിവരം അഞ്ജലിക്ക് ഇല്ലാതെ പോയി. മണ്ടത്തരം പറയുമ്പോൾ സന അത് കറക്റ്റ് ചെയ്യാൻ നോക്കുന്നുണ്ട്.അതിനോട് പുച്ഛം പ്രകടിപ്പിച്ച നിങ്ങളോടാണ് എനിക്ക് ഇപ്പോൾ പുച്ഛം.നിങ്ങൾ കമ്മ്യൂണിറ്റിയുടെ ഇടയിലേക്ക് തന്നെയാണ് വരാൻ പോകുന്നതെന്ന് ഓർക്കുക.ട്രാൻസ്ജെൻർ വ്യക്തികളെ ഒന്നടങ്കം വ്യക്തിഹത്യ ചെയ്ത അഞ്ജലി നിലപാട് മാറ്റുകതന്നെ വേണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാണിയപ്പാറ സെമിത്തേരിയിലെ ദുരൂഹത: ശാസ്ത്രീയ പരിശോധനയ്ക്കായി ഇന്ന് കല്ലറ തുറക്കും

Shigella Alert: ഷിഗെല്ലയിൽ വിറച്ച് കേരളം, 15 പുതിയ കേസുകൾ; കൂടുതൽ പേർ കോഴിക്കോട്

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കും: കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി കത്തയച്ചു

കേരളത്തില്‍ നികുതിയില്ലാതെ ഓടുന്നത് 91,477 വാഹനങ്ങള്‍: സിഎജി റിപ്പോര്‍ട്ട് പ്രകാരം വന്‍ വരുമാന നഷ്ടം

അടുത്ത ലേഖനം