Webdunia - Bharat's app for daily news and videos

Install App

പേളിയെ മോശക്കാരി ആക്കാൻ ശ്രമം, വലിയ കളികൾ അണിയറയിൽ ഒരുങ്ങുന്നു?!

ബിഗ് ബോസ് ഹൌസിലുള്ളവർ ഇതൊന്നും അറിയുന്നില്ല

Webdunia
വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (13:20 IST)
മലയാളം ബിഗ് ബോസ് അവസാന ആഴ്ചയിലേക്ക് കടക്കുകയാണ്. അവസാന എലിമിനേഷനിൽ സാബു, പേളി, അർച്ചന, ഷിയാസ് എന്നിവരാണുള്ളത്. ഇതിൽ പേളിയുടേയും ഷിയാസിന്റേയും ഫാൻ പവർ എല്ലാവർക്കും അറിയാവുന്നതാണ്. ബിഗ് ബോസിനകത്ത് എത്തുന്നതിന് മുൻപേ പേളിക്ക് ഫാൻസ് ഉണ്ടെങ്കിൽ ബിഗ് ബോസിൽ എത്തിയതിന് ശേഷമാണ് ഷിയാസിന് ഫാൻസ് ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. 
 
പേളിക്കുള്ള ആരാധകവലയം ബിഗ് ബോസിനെ പോലും അമ്പരപ്പിച്ചിരുന്നു. 8 തവണ എവിക്ഷൻ ലിസ്റ്റിൽ വന്നെങ്കിലും ഏറ്റവും അധികം വോട്ടോടു കൂടി സേഫ് ആകുന്നത് പേളി തന്നെ ആയിരുന്നു. ഇത്തവണത്തെ എവിക്ഷനിലും മാറ്റമൊന്നും ഉണ്ടാകില്ലെന്നാണ് ഫാൻസ് പറയുന്നത്. 
 
എന്നാൽ, യു ട്യൂബ്, ഫേബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ നിന്നും പേളിയെ സപ്പോർട്ട് ചെയ്തു കൊണ്ടിടുന്ന കമന്റ്സ് ചാനലുകാർ ഡിലീറ്റ് ചെയ്യുന്നുവെന്നൊരു ആരോപണം ഉയർന്നിരിക്കുകയാണ് ഇപ്പോൾ. ബിഗ് ബോസിലെ ഓരോ എപ്പിസോഡുകളുടെയും ചെറിയ വീഡിയോ ഏഷ്യാനെറ്റ് അപ്ലോഡ് ചെയ്യാറുണ്ട്. ഇതിന് കീഴിൽ പേളിയെ സപ്പോർട്ട് ചെയ്തുകൊണ്ടിടുന്ന കമന്റ്സ് ചാനലുകാർ ഡിലീറ്റ് ചെയ്യുന്നുവെന്ന് ചിലർ ആരോപിക്കുന്നുണ്ട്. 
 
പേളിയെ മനഃപൂർവ്വം മോശക്കാരി ആക്കാനും ഡീഗ്രേഡ് ചെയ്യാനുമുള്ള പ്ലാൻ ആണോ ഇതെന്ന് ആരാധകർ പറയുന്നു. അതേസമയം, കമന്റ്സ് ഡിലീറ്റ് ആക്കുന്നു എന്ന ആരോപണത്തിൽ എത്ര വ്യക്തത ഉണ്ടെന്ന് തെളിഞ്ഞിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

പിണറായിക്കെതിരെയും കേസെടുക്കണം, ഡിജിപിക്ക് കത്തയച്ച് ഇ ഡി

ബന്ധുനിയമനവുമായി മന്ത്രി ബിന്ദു കൃഷ്ണ; ഭർത്താവിന്റെ ബന്ധുവിന് ജോലി !

ജർമനിയിൽ വീണ്ടും തീവ്ര വലതിന് വേരോട്ടം, പ്രാദേശിക തിരെഞ്ഞെടുപ്പിൽ ആധിപത്യം സ്ഥാപിച്ച് എ എഫ് ഡി, യൂറോപ്പിനെ കാത്തിരിക്കുന്നതെന്ത്?

പരീക്ഷക്രമക്കേട്: മഹാരാഷ്ട്രയുടെ തെരുവുകള്‍ നിറച്ച് വിദ്യാര്‍ഥികള്‍, എംപിഎസ്സി ചെയര്‍മാന്റെ രാജിയടക്കം ആവശ്യങ്ങള്‍, പിന്തുണയുമായി രാഹുല്‍ ഗാന്ധി

സ്റ്റാഫായി പാളയം പ്രദീപ് തന്നെ, പാർട്ടി നിർദേശം തള്ളി രമ്യ ഹരിദാസ്, കെപിസിസിക്ക് കടുത്ത അതൃപ്തി

അടുത്ത ലേഖനം
Show comments