കേരളത്തിന് കൈത്താങ്ങായി എഴുത്തുകാരും; മുഖ്യമന്ത്രിയുടെ ദുതിതാശ്വാസ നിധിയിലേക്ക് നോവൽ റോയൽറ്റി തുക നൽകുമെന്ന് കെ ആർ മീര
കേരളത്തിന് കൈത്താങ്ങായി എഴുത്തുകാരും; മുഖ്യമന്ത്രിയുടെ ദുതിതാശ്വാസ നിധിയിലേക്ക് നോവൽ റോയൽറ്റി തുക നൽകുമെന്ന് കെ ആർ മീര
Publish Date: Wed, 22 Aug 2018 (10:39 IST)
Updated Date: Wed, 22 Aug 2018 (10:41 IST)
പ്രളയക്കെടുതിയില്‍ വിറങ്ങലിച്ചുനിക്കുന്ന കേരളത്തിന് കൈത്താങ്ങായി എഴുത്തുകാരും. പ്രശസ്ത എഴുത്തുകാരി കെ ആർ മീര തന്റെ ഏറ്റവും പുതിയ നോവലായ ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’യുടെ റോയല്‍റ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഡിസി ബുക്‌സാണ് ഇക്കാര്യം അറിയിച്ചത്.
ഈ നോവലിന്റെ ഒരു പതിപ്പിന്റെ റോയല്‍റ്റി മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് മീരയുടെ തീരുമാനം. മീര തന്നെയാണ് ഇക്കാര്യം തങ്ങളെ അറിയിച്ചതെന്ന് ഡിസി ബുക്‌സ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ പുസ്തകത്തിന്റെ റോയല്‍റ്റിയുടെ ഒരു വിഹിതം നല്‍കാമെന്ന് കൂടുതല്‍ എഴുത്തുകാര്‍ അറിയിച്ചിട്ടുണ്ടെന്നും ഡിസി വ്യക്തമാക്കി.