കേരളത്തിന് കൈത്താങ്ങ്; സംഭാവനയുമായി മഹാരാഷ്‌ട്രയിലെ ലൈംഗിക തൊഴിലാളികളും രംഗത്ത്
കേരളത്തിന് കൈത്താങ്ങ്; സംഭാവനയുമായി മഹാരാഷ്‌ട്രയിലെ ലൈംഗിക തൊഴിലാളികളും രംഗത്ത്
Publish Date: Tue, 21 Aug 2018 (18:36 IST)
Updated Date: Tue, 21 Aug 2018 (18:38 IST)
പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമ്പാദിച്ച് ലൈംഗിക തൊഴിലാളികളും.
മഹാരാഷ്‌ട്രയിലെ അഹമ്മദ്നഗറിലെ ലൈംഗിക തൊഴിലാളികളാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് 21,000 രൂപ സംഭവാന നല്‍കിയത്.
സ്‌നേഹാലയ എന്ന സംഘടനയുടെ നേതൃത്വത്തില്‍ സ്വരുക്കൂട്ടിയ 21,000 രൂപയുടെ ചെക്ക് അഹമ്മദ്‌നഗര്‍ ഡപ്യുട്ടി കളകടറുടെ ഓഫീസില്‍ എത്തിയാണ് കൈമാറിയത്. ഈ മാസം അവസാനത്തോടെ ഒരു ലക്ഷം രൂപയുടെ സഹായവും കേരളത്തിന് നല്‍കുമെന്ന് സ്‌നേഹാലയ കോര്‍ഡിനേറ്റര്‍ ദീപിക ബുരം പറഞ്ഞു.
ലൈംഗിക തൊഴിലാളികളുടെ മെച്ചപ്പെട്ട ജീവിതത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനയാണ് സ്‌നേഹാലയ. ചെന്നൈയില്‍ പ്രളയം ഉണ്ടായപ്പോഴും ഇവര്‍ സഹായഹസ്‌തവുമയി രംഗത്തുണ്ടായിരുന്നു.