ദിലീപ് രാജിവെച്ചതിന് പിന്നിലെ കാരണം എന്ത്?; വെളിപ്പെടുത്തലുകളുമായി ജഗദീഷ്
ദിലീപ് രാജിവെച്ചതിന് പിന്നിലെ കാരണം എന്ത്?; വെളിപ്പെടുത്തലുകളുമായി ജഗദീഷ്
Publish Date: Thu, 15 Nov 2018 (16:29 IST)
Updated Date: Thu, 15 Nov 2018 (16:31 IST)
താരസംഘടനയായ അമ്മയിൽ നിന്ന് ദിലീപ് രാജിവെച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ജഗദീഷ്. കുറ്റാരോപിതനായ ദിലീപ് തത്കാലം സംഘടനയില്‍ നിന്ന് മാറി നില്‍ക്കണമെന്നും പിന്നീട് നിരപാധിത്വം തെളിയിച്ച് തിരിച്ചു വന്നാല്‍ സ്വീകരിക്കാമെന്നുള്ള നിലപാടിലായിരുന്നു മോഹന്‍ലാല്‍ രാജി ആവശ്യപ്പെട്ടതെന്നും ജഗദീഷ് പറഞ്ഞു.
തമിഴ് പത്രങ്ങളിൽ താൻ കുറ്റാരോപിതനൊപ്പമാണെന്ന് വാർത്തവന്നതും ഹിന്ദി സൂപ്പർ താരങ്ങളൊക്കെ എന്തിനാണ് താങ്കൾ ഇതിനെയൊക്കെ പിന്തുണയ്‌ക്കുന്നത് എന്ന് ചോദിച്ചതും മോഹൻലാലിൽ വലിയ മനോ വിഷമം ഉണ്ടാക്കിയിട്ടുണ്ടെന്നും ജഗദീഷ് വ്യക്തമാക്കി.
പലപ്പോഴും എന്നോടും ലാൽ ചോദിച്ചിട്ടുണ്ട് ഞാൻ എന്ത് തെറ്റ് ചെയ്‌തിട്ടാ ഈ പ്രശ്‌നങ്ങൾ ഒക്കെ വരുന്നതെന്ന്. അത് നമുക്ക് ക്ലിയര്‍ ചെയ്യാവുന്നതേയുള്ളു എന്ന് ഞാന്‍ ലാലിനോട് പറയുകയായിരുന്നു. അങ്ങനെ ലാല്‍ ഉറച്ച ഒരു നിലപാടെടുക്കുകയും ദിലീപിനോട് രാജി ആവശ്യപ്പെടുകയും ചെയ്തു. ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തിലായിരുന്നു ജഗദീഷ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.