Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

'എംടിയുമായുള്ള ചർച്ചകൾ നീണ്ടുപോകാൻ കാരണം 'ഒടിയൻ' സിനിമയുടെ തിരക്ക്'

'എംടിയുമായുള്ള ചർച്ചകൾ നീണ്ടുപോകാൻ കാരണം 'ഒടിയൻ' സിനിമയുടെ തിരക്ക്'

'എംടിയുമായുള്ള ചർച്ചകൾ നീണ്ടുപോകാൻ കാരണം 'ഒടിയൻ' സിനിമയുടെ തിരക്ക്'
, വ്യാഴം, 15 നവം‌ബര്‍ 2018 (15:53 IST)
മലയാള സിനിമാ ലോകത്ത് ഇപ്പോൾ ചർച്ചാവിഷയം രണ്ടാമൂഴം തന്നെയാണ്. കാരണം വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ചിത്രമാണത്. എന്നാൽ ചിത്രം മുടങ്ങിയിട്ടില്ലെന്നും എം ടിക്കൊപ്പം ചേർന്ന് താൻ 'രണ്ടാമൂഴം' സംവിധാനം ചെയ്യുമെന്നും ശ്രീകുമാർ മേനോൻ പറയുന്നു. ഒടിയന്‍ സിനിമയുടെ തിരക്കുകളും മറ്റും വന്നപ്പോള്‍ അദ്ദേഹവുമായുള്ള ചര്‍ച്ചകള്‍ നീണ്ടു പോയതാണെന്നും അദ്ദേഹം വ്യക്തമാക്കി‌. 
 
'എം ടി സാറിന്റെ പൂർണ്ണ അനുഗ്രഹത്തോടെയും സമ്മതത്തോടെയും രണ്ടാമൂഴം ഞാൻ തന്നെ സംവിധാനം ചെയ്യും. ഒരു വിശ്വപ്രസിദ്ധമായ പുരാണ കഥയെ സിനിമയാക്കുമ്പോള്‍ അതിനെക്കുറിച്ച് വളരെയധികം പഠിക്കേണ്ടതുണ്ട്. ഗൗരവമേറിയ ഗവേഷണം തന്നെ നടത്തേണ്ടതുണ്ട്. അതു കൊണ്ടു തന്നെ അത്തരമൊരു സിനിമ ചെയ്യാന്‍ എടുക്കുന്ന തീര്‍ത്തും ന്യായമായ സമയമേ ഞാനെടുത്തിട്ടുള്ളൂ എന്നു തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീകുമാർ മേനോൻ ഇക്കാര്യം വ്യക്തമാക്കിയത്.
 
രണ്ടാമൂഴം പെട്ടെന്നു സിനിമയായിക്കാണണമെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. അതാണ് അദ്ദേഹം ധൃതി പിടിച്ചിരുന്നത്. ഇതൊരു ലോക സിനിമയാണല്ലോ? വരും ദിവസങ്ങളിൽ ആ കാർമേഘം മാറുമെന്നു തന്നെയാണ് വിശ്വാസം. എല്ലാവരും കൊതിക്കുന്ന രീതിയിൽ ലാലേട്ടൻ തന്നെ ഭീമനായി രണ്ടാമൂഴം 2019ൽ തുടങ്ങുമെന്ന കാര്യത്തിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എം ടിയുടെ മനസ്സ് മാറിയോ? മോഹൻലാലിനെ നായകനാക്കി രണ്ടാമൂഴം സിനിമയാക്കുമെന്ന് ശ്രീകുമാർ മേനോൻ!