Publish Date: Mon, 20 Aug 2018 (08:20 IST)
Updated Date: Mon, 20 Aug 2018 (08:22 IST)
കേരളത്തിലെ പ്രളയബാധിതർക്ക് സഹായഹസ്തവുമായി തെന്നിന്ത്യൻ സൂപ്പർതാരം വിക്രം. ദുരിതബാധിതർക്കായി 35 ലക്ഷം രൂപ വിക്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും.
നേരത്തെ നടന്മാരായ സൂര്യ, കാർത്തി, കമൽ ഹാസൻ, വിജയ് സേതുപതി എന്നിവർ 25 ലക്ഷം വീതം നൽകിയിരുന്നു. രജനികാന്ത്, ധനുഷ്, ശിവകാർത്തികേയൻ, നയൻതാര എന്നിവർ 10 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു.
അതേസമയം, ദുരന്തമുഖത്ത് നിന്നും കരകയറാൻ ശ്രമിക്കുകയാണ് കേരളം.