ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്നും ഇനി സർക്കാരിന്റെ ഊന്നൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്കും ജന ജീവിതം സാധാരന ഗതിയിലെത്തിക്കുന്നതിനുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
5645 ദുരിദാശ്വാസ ക്യാമ്പുകളിലായി 724649 ആളുകളാണ് ഇപ്പോഴുള്ളത്. 11 പേർ ഇന്ന് മറണപ്പെപ്പെട്ടതായും 22034 പേരെ ഇന്ന് മാത്രം രക്ഷപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
ശുദ്ധ ജലത്തിന്റെ ലഭ്യത ഉറപ്പുവരുത്തുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം. ഇതിനു വേണ്ട കാര്യങ്ങൾ ചെയ്യും. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങിയാൽ ഒട്ടേറെ കാര്യങ്ങൾ നടത്തേണ്ടതുണ്ട്. ഇതിനായി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പ്രത്യേക സംവിധാന ഉണ്ടാക്കും.
വീടുകൾ വൃത്തിയാക്കുന്നത് സംബന്ധിച്ചും കിണറുകളും ഉപയോഗ്യ യോഗ്യമാക്കുന്നതിനു പ്രത്യേക ആരോഗ്യ സംഘം മേൽനോട്ടം വഹിക്കും. ഇതിനായി വാർഡ് തലങ്ങളിൽ ആരോഗ്യ വളണ്ടിയർമരുടെ സേവനം ഉപയോഗപ്പെടുത്തും ആരോഗ്യ പരമയി പ്രത്യേക പരിഗണന ആവശ്യമുള്ള രോഗികളെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സിക്കാൻ സംവിധാനങ്ങൾ ഒരുക്കും.
ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങിയെത്തുന്നവർക്ക് ജീവിക്കൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മത്സ്യ തോഴിലാളുടെ സേവനത്തെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും നന്നി അറിയിക്കുകയും ചെയ്തു.
രക്ഷാ ദൌത്യത്തിൽ പങ്കാളികളായ മത്സ്യത്തൊഴിലാളികൾക്ക് ദിനംപ്രതി ഇന്ധനവും 3000 രൂപയും നൽകാൻ തീരുമനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത സേനകൾ വിലമതിക്കാനാവാത്ത സേവനാമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
കേരളം ദുരന്തം നേരിട്ട സമയത്ത് സഹായങ്ങൾ നൽകിയ വിവിധ സംസ്ഥാനങ്ങൾക്കും സംഘടനകൾക്കും മുഖ്യമന്ത്രി പ്രത്യേകം നന്ദി അറിയിച്ചു, കേരളത്തിന്റെ എല്ലാം ആവശ്യങ്ങലും അനുഭാവ പൂർവം പരിഗണിക്കം എന്ന് കേന്ദ്ര സർക്കാർ ഉറപ്പു നൽകിയിട്ടുൾലതായും അദ്ദേഹം വ്യക്തമാക്കി.