തേച്ചിട്ടുപോയ മുൻ പ്രണയ പങ്കാളിയുടെ ചിത്രം ഈ കഫേയിൽ വച്ച് കത്തിക്കാം, സൌജന്യമായി മധുരവും കഴിക്കാം, മധുരമായി പ്രതികാരം ചെയ്യാൻ ഇതാ ഒരു സുവർണാവസരം !

Webdunia
വ്യാഴം, 14 ഫെബ്രുവരി 2019 (13:06 IST)
ഇന്ന് ലോകം മുഴുവൻ പ്രണയദിനം അഘോഷിക്കുമ്പോൾ പ്രണയം തകർന്നവർക്കും ആഘോഷിക്കാൻ ഒരു അവസരം ഒരുക്കുകയാണ് ബംഗളുരുവിലെ ഒരു കഫേ, തേച്ചിട്ടുപോയവരോട് നൈസായിട്ട് പ്രതികാരം ചെയ്യാനും അതിലൂടെ സുജന്യമായി മധുരം കഴിക്കാനുമാണ് ദ് റൌണ്ട് അപ്പ് കഫേ അവസരം ഒരുക്കുന്നത്.
 
ഉപേക്ഷിച്ചുപോയ കാമുകിയുടെയോ, കാമുകന്റെയോ ചിത്രവുമായി ഈ കഫേയിലെത്താം എന്നിട്ട് ആ ചിത്രം കത്തിച്ച് പ്രണയ ദിനത്തിൽ തന്നെ അവരോട് പ്രതികാരം ചെയ്യാം. ഈ പ്രതികാരത്തിനൊടുവിൽ മധുര പലഹാരങ്ങൾ കഫേ നിങ്ങൾക്ക് സൌജന്യമായി നൽകും. 
 
സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് കഫേ ഇക്കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. അതേ സമയം പ്രണയ ദിനത്തിൽ പ്രണയികൾക്കും കഫെ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രണയ ജോഡികൾക്ക് ഫോട്ടോ ഷൂട്ട് നടത്താനുള്ള അവസരവും കഫെയിൽ ഉണ്ടായിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

വേളി ബീച്ചില്‍ കൈകള്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു; അന്വേഷണം ആരംഭിച്ചു

കേരളത്തില്‍ 2.69 കോടി വോട്ടര്‍മാര്‍; തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളിലായി പുതിയ ന്യൂനമര്‍ദ്ദം; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ലോകത്ത് ഏറ്റവും കൂടുതല്‍ പച്ചമുളക് ഉത്പാദിപ്പിക്കുന്ന രാജ്യം ഏതെന്നറിയാമോ

തന്റെ അറസ്റ്റില്‍ ഗൂഢാലോചനയുണ്ടെന്ന തന്ത്രിയുടെ വാദം തള്ളി മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments