മലയാളികൾ ഇറച്ചി കഴിക്കേണ്ട, മീൻ കഴിച്ചാൽ മതി: വി എച്ച് പി നേതാവ്
ബീഫ് നിരോധിക്കണം: വി എച്ച് പി നേതാവ്
Publish Date: Wed, 27 Jun 2018 (08:20 IST)
Updated Date: Wed, 27 Jun 2018 (08:22 IST)
മലയാളികള്‍ ഇറച്ചി കഴിക്കേണ്ട മീന്‍ കഴിച്ചാല്‍ മതിയെന്ന് വിഎച്ച്പി അന്താരാഷ്ട്ര പ്രസിഡന്റ് അലോക് കുമാര്‍. കേരളം ഒരു തീരദേശ സംസ്ഥാനമാണ് അവിടെ ധാരാളം മത്സ്യബന്ധനം നടക്കുന്നുണ്ട്. അതിനാല്‍ മലയാളികള്‍ ഇറച്ചി കഴിക്കുന്നതിന് പകരം മീന്‍ കഴിക്കണമെന്ന് ഇദ്ദേഹം വ്യക്തമാക്കി.
മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കാന്‍ മലയാളികള്‍ തയ്യാറാകണമെന്നും അലോക് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ രണ്ട് ദിവസമായി നടന്ന വി എച്ച് പി ഗവേണിംഗ് ബോഡി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അലോക് കുമാര്‍.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രത്യേകമായി പശു മന്ത്രാലയം വേണമെന്ന് അലോക് കുമാര്‍ ആവശ്യപ്പെട്ടു. ഹിന്ദുക്കള്‍ വിശുദ്ധമായി കാണുന്ന മൃഗമാണ് പശു. രാജ്യവ്യാപക കശാപ്പ് നിരോധനം ഏര്‍പ്പെടുത്തണമെന്നും അലോക് കുമാര്‍ ആവശ്യപ്പെട്ടു.
വന്‍ തോതില്‍ ബീഫ് ഉപയോഗിക്കുന്ന കേരളത്തില്‍ കന്നുകാലി കശാപ്പിന് യാതൊരു നിയന്ത്രണവുമില്ലെന്ന് അലോക് കുമാര്‍ ആരോപിച്ചു.