Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അമാവാസി ദിനത്തിൽ കാക്കയ്‌ക്ക് ഭക്ഷണം നല്‍കുന്നത് എന്തിന് ?

അമാവാസി ദിനത്തിൽ കാക്കയ്‌ക്ക് ഭക്ഷണം നല്‍കുന്നത് എന്തിന് ?

അമാവാസി ദിനത്തിൽ കാക്കയ്‌ക്ക് ഭക്ഷണം നല്‍കുന്നത് എന്തിന് ?
, ചൊവ്വ, 19 ജൂണ്‍ 2018 (13:16 IST)
വിശ്വാസങ്ങളുടെ നാടായ ഇന്ത്യയില്‍ പലതരത്തിലുള്ള ആരാധന രീതികള്‍ നിലനില്‍ക്കുന്നുണ്ട്. ഓരോ മതവിഭാഗത്തിനും അവരുടേതായ ആചാര രീതികളുണ്ട്.

ഹൈന്ദവ വിശ്വാസമനുസരിച്ച് കറുത്തവാവ് അഥവാ അമാവാസിക്ക് ഏറെ പ്രത്യേകതകളുണ്ട്. ഭൂമിക്കും സൂര്യനുമിടയിലായി ചന്ദ്രൻ വരുന്ന ദിവസമാണ് കറുത്തവാവ് എന്നറിയപ്പെടുന്നത്.

കറുത്തവാവ് ദിവസം ഹൈന്ദവ ഭവനങ്ങളില്‍ ചില ചടങ്ങുകള്‍ നടത്തും. ഈ ദിവസം കാക്കയ്‌ക്ക് ഭക്ഷണം നല്‍കിയ ശേഷം മാത്രമെ ആഹാരം കഴിക്കാവു എന്നാണ് വിശ്വാസം.

കാക്കയ്‌ക്ക് ഭക്ഷണം നല്‍കുന്നതോടെ ദോഷങ്ങള്‍ അകലുമെന്നും കുടുംബത്തില്‍ ഐശ്വര്യം വരുമെന്നും വിശ്വസിക്കപ്പെടുന്നു. ഭക്ഷണ നിയന്ത്രണം കറുത്തവാവ് ദിവസം പാലിക്കുന്നതും ഉത്തമമാണ്.

കറുത്തവാവ് ദിവസം ക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാടുകള്‍ നടക്കും. ഈ പൂജകളില്‍ പങ്കെടുത്താല്‍ പ്രശ്‌നങ്ങള്‍ അകലുമെന്നും പഴമക്കാര്‍ അവകാശപ്പെടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വന്തം കഴിവുകളെ കൺ‌മുന്നിൽ കാട്ടിത്തരും രത്നങ്ങൾ !