‘ചിലയിടത്ത് മാലിന്യങ്ങള്‍ കണ്ടേക്കാം, അതില്‍ തട്ടാതെ മാറി നടക്കുന്നതാണ് അഭികാമ്യം‘: ഗോസ്വാമിയ്‌ക്കെതിരെ എം. സ്വരാജ്

‘ചിലയിടത്ത് മാലിന്യങ്ങള്‍ കണ്ടേക്കാം, അതില്‍ തട്ടാതെ മാറി നടക്കുന്നതാണ് അഭികാമ്യം‘: ഗോസ്വാമിയ്‌ക്കെതിരെ എം. സ്വരാജ്

Webdunia
ഞായര്‍, 26 ഓഗസ്റ്റ് 2018 (12:08 IST)
ചാനല്‍ ചര്‍ച്ചയ്ക്കിടെ റിപ്പബ്‌ളിക് ടിവിയുടെ എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി മലയാളികളെ ‘നാണംകെട്ട ആളുകളുടെ സംഘം’ എന്ന് വിമര്‍ശിച്ചതില്‍ പ്രതികരണവുമായി എം സ്വരാജ് എംഎല്‍എ. മനുഷ്യര്‍ നടന്ന് പോകുന്ന സ്ഥലങ്ങളില്‍ ചിലയിടത്ത് മാലിന്യങ്ങള്‍ കണ്ടേക്കാം. മാലിന്യത്തില്‍ ചവിട്ടാതെ മാറി നടക്കുന്നതാണ് അഭികാമ്യം എന്ന് സ്വരാജ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
 
സ്വരാജിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
ഒരു പശു മനുഷ്യന്‍ മലയാളികള്‍ക്ക് മൊത്തത്തില്‍ വിശേഷണം നല്‍കിയിരിക്കുന്നു. മലയാളത്തിലും പച്ച മലയാളത്തിലുമായി പലരും അതിനോട് പ്രതികരിച്ചു കാണുന്നു. സത്യത്തില്‍ ഈ മറുപടികളും പ്രതികരണവും അനാവശ്യമാണ്.
 
പൊതുവഴിയാണ് , മനുഷ്യര്‍ മാത്രമല്ലല്ലോ നടക്കുന്നത്. ചിലയിടത്ത് മാലിന്യങ്ങള്‍ കണ്ടേക്കാം. മാലിന്യത്തില്‍ തട്ടാതെ ഇത്തിരി മാറി നടക്കുന്നതാണ് അഭികാമ്യം.
 
പശു മനുഷ്യനും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്.
 
അയാള്‍ സത്യസന്ധമായി അഭിപ്രായം പറഞ്ഞതാവാം. ശമ്പളം തരുന്ന മുതലാളി മലയാളിയെയും കൂട്ടുകാരെയും മാത്രമേ മലയാളികളായി അയാള്‍ക്ക് പരിചയം കാണൂ. ആ അനുഭവം വെച്ച് പറഞ്ഞതാവും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനെതിരെ സൈനിക താവളം ഉപയോഗിക്കുന്നത് വിലക്കി; സ്‌പെയിനുമായുള്ള എല്ലാ യുഎസ് വ്യാപാരവും അവസാനിപ്പിച്ച് ട്രംപ്

അന്തര്‍വാഹിനി ഉള്‍പ്പെടെ ഇറാനിലെ 17 കപ്പലുകള്‍ തകര്‍ത്തു, ഏകദേശം 2,000 ലക്ഷ്യങ്ങള്‍ ആക്രമിച്ചു: യുഎസ് സൈന്യം

ദുബായില്‍ വീണ്ടും ഇറാന്റെ ഡ്രോണ്‍ ആക്രമണം, യുദ്ധം അഞ്ചാം ദിനത്തിലേക്ക്, പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

സാമ്രാജ്യത്വത്തിനെതിരെ ഇറാന്റെ ഇരുട്ടടി; ദുബായിലെ യുഎസ് കോൺസുലേറ്റിൽ ഡ്രോൺ ആക്രമണം

അടുത്ത ലേഖനം
Show comments