മുഖ്യമന്ത്രി പിണറായി വിജയനിൽ ഏറ്റവും ആദരിക്കുന്നത് അളന്നു തൂക്കി ആലോചിച്ചുപയോഗിക്കുന്ന വാക്കുകളിലെ ആ തുടവും തൂക്കവുമാണ്: ശാരദക്കുട്ടി

Webdunia
തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (18:51 IST)
ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണരയി വിജയൻ സ്വീകരിച്ച നിലപാടിനെയും ബ്രൂവറി വിഷയത്തിൽ ധൈര്യപൂർവമെടൂത്ത തീരുമാനത്തെയും പ്രശംസിച്ച് എഴുത്തികാരി ശാരദക്കുട്ടി. ഞാൻ മുഖ്യമന്ത്രി പിണറായി വിജയനിൽ ഏറ്റവും ആദരിക്കുന്നത് അളന്നു തൂക്കി ആലോചിച്ചുപയോഗിക്കുന്ന വാക്കുകളിലെ ആ തുടവും തൂക്കവുമാണെന്ന് ശാരദക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
 
വ്യക്തവും കൃത്യവുമായ നിലപാടുകൾ മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ ഇടർച്ചയേതുമില്ലാതെ വ്യക്തമാക്കി. വൈകാരിക സമ്മർദ്ദങ്ങളിൽ കുലുങ്ങാത്ത ആ ആർജ്ജവം സംസ്ഥാന സർക്കാരിന്റെ അന്തസ്സു വർദ്ധിപ്പിക്കുന്നതാണ്. സ്ത്രീ വിവേചനത്തെ പ്രോത്സാഹിപ്പിക്കാൻ കൂട്ടുനിൽക്കില്ല എന്ന് ശബരിമല വിഷയത്തിൽ തീർത്തും അസന്ദിഗ്ദ്ധമായി പറഞ്ഞ ആ വാക്കുകളുടെ ശക്തിക്ക് വലിയ പിന്തുണ എന്നു അവർ ഫെയ്സ്ബുക് ക്രിപ്പിൽ പറയുന്നു. 
 
 
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം 
 
 
കാലാനുസൃതമായി മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും. എല്ലാവരും കൂടി ഏകകണ്ഠമായി കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചിട്ടല്ല ഒരു മാറ്റവും വന്നിട്ടുള്ളത്. മാറ്റത്തിൽ നിന്നുമാറി നിന്നവർ പിന്നീട് ആ മാറ്റങ്ങളുടെ ഗുണഭോക്താക്കളായി മാറിയ ചരിത്രമേയുള്ളു.
 
വ്യക്തവും കൃത്യവുമായ നിലപാടുകൾ മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ ഇടർച്ചയേതുമില്ലാതെ വ്യക്തമാക്കി. വൈകാരിക സമ്മർദ്ദങ്ങളിൽ കുലുങ്ങാത്ത ആ ആർജ്ജവം സംസ്ഥാന സർക്കാരിന്റെ അന്തസ്സു വർദ്ധിപ്പിക്കുന്നതാണ്. സ്ത്രീ വിവേചനത്തെ പ്രോത്സാഹിപ്പിക്കാൻ കൂട്ടുനിൽക്കില്ല എന്ന് ശബരിമല വിഷയത്തിൽ തീർത്തും അസന്ദിഗ്ദ്ധമായി പറഞ്ഞ ആ വാക്കുകളുടെ ശക്തിക്ക് വലിയ പിന്തുണ.
 
ഒരു വാക്ക് എപ്പോഴും കൂട്ടിച്ചേർക്കാൻ കഴിയും.എന്നാൽ വാ വിട്ട ഒരു വാക്കും തിരിച്ചെടുക്കാൻ കഴിയില്ല. അങ്ങേയറ്റം വൈകാരികമായ വിഷയങ്ങളിലിടപെടുമ്പോൾ പോലും മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന ഈ സൂക്ഷ്മത ഇന്നത്തെ പത്ര സമ്മേളനത്തിലും പ്രകടമായിരുന്നു. വാക്കുകളിലുള്ള അതീവ ജാഗ്രത .അത് ജനനേതാക്കൾക്ക് പ്രധാനമാണ്.
 
ഞാൻ മുഖ്യമന്ത്രി പിണറായി വിജയനിൽ ഏറ്റവും ആദരിക്കുന്നത് അളന്നു തൂക്കി ആലോചിച്ചുപയോഗിക്കുന്ന വാക്കുകളിലെ ആ തുടവും തൂക്കവുമാണ്.
 
S. ശാരദക്കുട്ടി

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മുസ് പ്രതിസന്ധി: മാര്‍ച്ചില്‍ ഇന്ത്യയുടെ അസംസ്‌കൃത എണ്ണയിറക്കുമതിയില്‍ 17ശതമാനത്തിന്റെ ഇടിവുണ്ടായി

പ്രധാന വെടിക്കെട്ട് നടത്തുമെന്ന ഉറച്ച നിലപാടിൽ പാറമേക്കാവ് ദേവസ്വം

ഇറാനെതിരെ യുദ്ധം ചെയ്യാന്‍ മൂന്ന് അമേരിക്കന്‍ പ്രസിഡന്റുമാരോട് നെതന്യാഹു ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി മുന്‍ സ്റ്റേറ്റ് സെക്രട്ടറി

ക്ഷേത്രോത്സവങ്ങളിലെ വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമല്ല, പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തം

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

അടുത്ത ലേഖനം
Show comments