രണ്ടും കല്‍പ്പിച്ച് സച്ചിന്‍!

ക്രിക്കറ്റിനെതിരെ ‘ക്രിക്കറ്റ് ദൈവം’, കള്ളു തള്ളി അസോസിയേഷന്‍!

Webdunia
ബുധന്‍, 21 മാര്‍ച്ച് 2018 (08:21 IST)
നവംബര്‍ ഒന്നിന് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന മത്സരം കൊച്ചിയില്‍ നടത്താനുള്ള തീരുമാനം വിനയാകുക കേരളാ ബ്ലാസ്റ്റേഴ്സിനായിരിക്കും. തന്റെ ആശങ്ക വ്യക്തമാക്കിയിരിക്കുകയാണ് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍‌ഡുല്‍‌ക്കര്‍. ഫുട്ബോള്‍ ആരാധകരുടെ പ്രതിഷേധത്തിനൊപ്പം സച്ചിനും പങ്കാളി ആയിരിക്കുകയാണ്. 
 
കലൂരിലെ ഫിഫ അംഗീകരിച്ച ടര്‍ഫ് നശിപ്പിക്കരുത്. ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന മല്‍സരം തിരുവനന്തപുരത്തും ഐ.എസ്.എല്‍ മല്‍സരങ്ങള്‍ കൊച്ചിയിലും നടത്തണമെന്നും സചിന്‍ തന്റെ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ഇതിനായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ സഹകരിക്കണം. ഇരു മല്‍സരങ്ങളുടെയും ആരാധകരെ നിരാശരാക്കരുത്. എന്ന് സച്ചിന്‍ ട്വീ ചെയ്തു. 
 
ക്രിക്കറ്റിനായി മാറ്റിയെടുകുന്ന ഗ്രൗണ്ട് പിന്നീട് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ സമയം എടുക്കും എന്നത് ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ചുകള്‍ വൈകാന്‍ കാരണമാകും. ഇതാണ് സച്ചിനടക്കമുള്ള ഫുട്ബോള്‍ പ്രേമികളെ വിഷമിപ്പിക്കുന്നത്.  
 
ദേശീയ ടീം കോച്ച് സ്റ്റീവ് കോണ്‍സ്റ്റന്റൈന്‍ന്റെ നിര്‍ദേശമാണ് ഐ എസ് എല്‍ മത്സരങ്ങള്‍ വേഗത്തിലാക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരിയില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന സാഹചര്യത്തില്‍, ഐ എസ് എല്‍ നിര്‍ത്തിവയ്ക്കണം എന്ന കോച്ചിന്റെ ആവശ്യം അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗീകരിക്കുകയായിരുന്നു. ഈ തീരുമാനമാണ് കേരളാ ബ്ലാസ്റ്റേഴ്സിനു വിനയായിത്തീര്‍ന്നിരിക്കുന്നത്.
 
കൊച്ചിയില്‍ ഏകദിനം നടത്തുന്നതിനെതിരെ ബ്ലാസ്റ്റേഴ്സ് താരം സികെ വിനീത് ഇയാന്‍ ഹ്യൂമും രംഗത്തെത്തിയിരുന്നു. ഫിഫയുടെ അംഗീകാരമുള്ള ആറ് സ്റ്റേഡിയങ്ങളിലൊന്നാണ് കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം. കേവലം ഒരു ഏകദിനത്തിനു വേണ്ടിമാത്രം എന്തിനാണ് മൈതാനം കുത്തിപ്പൊളിക്കുന്നത് എന്നാണ് വിനീത് ചോദിക്കുന്നത്.
 
‘തിരുവനന്തപുരത്ത് ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കളി കഴിഞ്ഞ ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി പറഞ്ഞത് ഇവിടെ എന്തുകൊണ്ട് കളി നടക്കുന്നില്ല എന്നതോര്‍ത്ത് അത്ഭുതം തോന്നുന്നു എന്നാണ്. അത്രയും മികച്ച സ്റ്റേഡിയം ആണ് തിരുവനന്തപുരത്തുള്ളത്. അപ്പോള്‍ പിന്നെ എന്തിനാണ് കൊച്ചിയിലെ സ്റ്റേഡിയം കുത്തി‌പ്പൊക്കുന്നതെന്നാണ് വിനീത് ചോദിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് 16 വയസ്സുകാരിയെ യുവാവ് കുത്തി കൊല്ലാന്‍ ശ്രമിച്ചു

ദേവസ്വം ബോര്‍ഡ് 20 ഓളം നിയമനങ്ങള്‍ പരിഷ്‌കരിക്കും; ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ ബോര്‍ഡ് പ്രതിജ്ഞാബദ്ധമെന്ന് പ്രസിഡന്റ്

PN Panicker, Vayana Dinam: പി.എൻ.പണിക്കരും വായനാദിനവും

സ്പാ ജീവനക്കാരിയെ ആക്രമിക്കാന്‍ ശ്രമം; അഞ്ച് പേര്‍ അറസ്റ്റില്‍

മതി, നിർത്തിക്കോ... റീൽസ് കാണൽ ഓവറായാൽ ഇനി ഇൻസ്റ്റഗ്രാം തന്നെ പറയും, പുതിയ 'സ്ക്രോൾ ലോക്ക്' ഫീച്ചർ

അടുത്ത ലേഖനം
Show comments