Webdunia - Bharat's app for daily news and videos

Install App

ശബരിമലയിലെ സ്ത്രീ പ്രവേശനം; വ്യത്യസ്ത പ്രതികരണവുമായി നവ്യ നായരും കമൽ ഹാസനും

Webdunia
വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (17:02 IST)
ശബരിമലയിൽ പ്രായഭേതമന്യേ സ്ത്രീകൾക്ക് ആരാധന നടത്താം എന്ന  സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. ദൈവത്തിനു മുന്നിൽ സ്ത്രീയും പുരുഷനും തുല്യരാണെന്നും അദ്ദേഹം പറഞ്ഞു. 
 
എന്നാൽ, കമൽ ഹാസന്റെ അഭിപ്രായത്തിൽ നിന്നും നേർ വിപരീതമാണ് നടി നവ്യ നായരുടെ പ്രതികരണം.  ആചാരം അനുസരിച്ച് മാത്രമേ ശബരിമലയിലേയ്ക്ക് പോകൂ എന്നാണ് നവ്യ പ്രതികരിച്ചത്. ഞാന്‍ എന്റെ ചെറുപ്പത്തില്‍ ശബരിമലയില്‍ പോയിട്ടുണ്ട്. എനിക്ക് ഇപ്പോഴും ആ പഴയ വിശ്വസങ്ങളാണ് മനസ്സില്‍. അതിനാല്‍ ആചാരം അനുസരിച്ച് മാത്രമേ താന്‍ ശബരിമലയില്‍ പ്രവേശനം നടത്തൂ എന്നാണ് നവ്യാ നായര്‍ പ്രതികരിച്ചത്.
 
ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതാർഹമാണ്. ദൈവത്തിനു മുൻപിൽ സ്ത്രീയും പുരുഷനും തുല്യരാണ്. ശബരിമലയിൽ ആരാധന നടത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾ പ്രവേശിക്കുക തന്നെ ചെയ്യണമെന്നായിരുന്നു കമൽഹാസന്റെ പ്രതികരണം. 
 
പത്തിനും അമ്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ‘ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നത് തുല്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്രസകളിൽ വന്ദേമാതരം ആലപിച്ചാൽ ആകാശം ഇടിഞ്ഞുവീഴുമോ?: കൊൽക്കത്ത ഹൈക്കോടതി

ഇരട്ടചക്രവാതച്ചുഴി: ഇന്നും നാളെയും ശക്തമായ മഴ, ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തന്നെ രാജ്യത്തിൽ നിന്നും അടർത്തിമാറ്റാനാകില്ല, ഡിസംബറിൽ തിരിച്ചുപോകുമെന്ന് ഷെയ്ഖ് ഹസീന

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും കടുപ്പമേറിയ ആക്രമണം ഞങ്ങൾ പദ്ധതിയിട്ടു, പക്ഷേ വേണ്ടെന്ന് വെച്ചു : ഡൊണാൾഡ് ട്രംപ്

പെൺസുഹൃത്തിനെ കൊല്ലാൻ പെൺവേഷം ധരിച്ചെത്തിയ യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ

അടുത്ത ലേഖനം
Show comments