നടിയെ ലൈംഗികമായി പീഡിപ്പിച്ചു; മിഥുൻ ചക്രവർത്തിയുടെ മകനെതിരെ കേസ്

ഭാര്യ യോഗീത ബാലിക്കുമെതിരെ യുവതി പരാതി നൽകി...

Webdunia
ചൊവ്വ, 3 ജൂലൈ 2018 (11:08 IST)
നടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ബോളിവുഡ് സൂപ്പര്‍ താരവും മുന്‍രാജ്യസഭാംഗവുമായ മിഥുന്‍ ചക്രവര്‍ത്തിയുടെ മകനും നടനുമായ മഹാക്ഷയ് ചക്രവര്‍ത്തിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 
 
മഹാക്ഷയ്ക്കൊപ്പം ഭാര്യ യോഗീത ബാലിക്കുമെതിരെ ലൈംഗിക പീഡനത്തിന് പൊലീസ് കേസ് ഫയല്‍ ചെയ്തു. നടിയും മഹാക്ഷയുടെ കാമുകിയുമായ യുവതിയുടെ പരാതിയിലാണ് നടപടി.
 
വഞ്ചന, പീഡനം. സമ്മതപ്രകാരമല്ലാതെയുള്ള ഗര്‍ഭഛിദ്രം എന്നിവയാണ് പരാതിയിലെ ആരോപണങ്ങള്‍. 2015 ഏപ്രിലിലാണ് യുവതിയും മഹാക്ഷയുമായി പരിചയപ്പെടുന്നത്. മേയില്‍ മഹാക്ഷയ് യുവതിയെ താന്‍ താമസിക്കുന്ന സ്ഥലത്ത വിളിച്ച് വരുത്തുകയും മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. 
 
പിന്നീട് വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ ഇരുവരും ബന്ധം തുടര്‍ന്നു. എന്നാൽ, ഗർഭിണിയായതോടെ ഗർഭം അലസിപ്പിക്കണമെന്ന് മഹാക്ഷയ് ആവശ്യപ്പെട്ടു. ഒടുവിൽ നിർബന്ധിച്ച് ഗർഭഛിന്ദ്രം നടത്തി. ഇതിനുശേഷം യോഗീതയും യുവതിയെ ഭീഷണിപ്പെടുത്താൻ തുടങ്ങി. പീഡനത്തിന് മിഥുൻ ചക്രവർത്തിയുടെ ഭാര്യയും കൂട്ടുനിന്നുവെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

2.78 കോടി എന്തിന് നൽകി?, എന്ത് സേവനമാണ് നൽകിയത്, തെളിവെവിടെ: വീണയെ ചോദ്യം ചെയ്യും

ഹോര്‍മുസ് അടച്ചുപൂട്ടിയെങ്കിലും ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നു: ഷിപ്പിങ് മന്ത്രാലയം

മണ്‍സൂണ്‍ എത്തുന്നതിനു മുമ്പുതന്നെ പനി പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേര്‍

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

എല്ലാം കാണുക

ഏറ്റവും പുതിയത്

സമാധാന കരാറിലെത്തിയില്ലെങ്കിൽ യുദ്ധം വീണ്ടും ആരംഭിക്കാൻ യുഎസ് റെഡിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

സുരേന്ദ്രൻ, പത്മജ, ശോഭ സുരേന്ദ്രൻ.. ബിജെപി ദേശീയ ഭാരവാഹിപട്ടികയിൽ കൂടുതൽ കേരള നേതാക്കൾക്ക് സാധ്യത

പണക്കൊഴുപ്പും അലസതയും, പത്തനാപുരത്തെ തോൽവി ഗണേഷ് കുമാർ സ്വയം വരുത്തിവെച്ചതെന്ന് സിപിഐ

വന്ദേമാതരം ദേശീയഗാനമല്ലെന്ന് ബിനോയ് വിശ്വം; പുതിയ വിവാദത്തിന് തിരികൊളുത്തി പ്രസ്താവന

മണ്‍സൂണ്‍ എത്തുന്നതിനു മുമ്പുതന്നെ പനി പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേര്‍

അടുത്ത ലേഖനം
Show comments