പിണറായിയിലേത് ആസൂത്രിത കൊലപാതകങ്ങൾ; സൌമ്യയ്ക്ക് വിഷം വാങ്ങി നൽകിയ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു

സൌമ്യ പറഞ്ഞതു കൊണ്ട് എലിവിഷം വാങ്ങി കൊടുത്തുവെന്ന് ഓട്ടോ ഡ്രൈവർ; കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകും

Webdunia
ബുധന്‍, 25 ഏപ്രില്‍ 2018 (11:39 IST)
പിണറായിയിൽ ഒരു കുടുംബത്തിലെ നാലു പേർ മാസങ്ങളുടെ വ്യത്യാസത്തിൽ മരിക്കാനിടയായ സംഭവത്തിൽ, കുടുംബാംഗങ്ങളെ കൊലപ്പെടുത്താൻ സൌമ്യക്ക് വിഷം വാങ്ങി നൽകിയത് ഓട്ടോ ഡ്രൈവർ. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. 
 
സൌമ്യ പറഞ്ഞതനുസരിച്ചാണ് എലിവിഷം വാങ്ങിനൽകിയതെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു. അതേസമയം, കൊലപാതകത്തിൽ ഇയാൾക്കും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരുന്നു. ആസൂത്രിതമായ കൊലപാതകങ്ങളാണ് നടന്നതെന്ന് വ്യക്തം.
 
അതേസമയം മകള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്മക്ക് കറിയിലുമാണ് വിഷം കലര്‍ത്തി നല്‍കിയത്. തന്റെ സുഖജീവിതത്തിന് തടസ്സമാവുമെന്ന് കണ്ടാണ് മകളെയും അച്ഛനമ്മമാരെയും ഇല്ലാതാക്കിയതെന്നാണ് പ്രതിയുടെ കുറ്റസമ്മതമൊഴി. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് സൌമ്യ കുറ്റം സമ്മതിച്ചത്. സംഭവത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര്‍ട്ടിക്കിള്‍ 26 ഉം മതപരമായ സ്വയംഭരണവും: ശബരിമലയ്ക്ക് 'പ്രത്യേക വിഭാഗ ക്ഷേത്രം' എന്ന പദവി നല്‍കണമെന്ന് ദേവസ്വം ബോര്‍ഡ്

സംസ്ഥാനത്ത് ചൂടിന് ശമനമില്ല; മാര്‍ച്ച് 26വരെ മധ്യകേരളത്തില്‍ കൂടുതല്‍ ചൂട്

ഡിജിറ്റല്‍ പ്രചാരണ കുതിപ്പ്: രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് റീലുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും

14 കിലോ അല്ല, 10 കിലോ മാത്രം; ഗാര്‍ഹിക സിലിണ്ടറുകളുടെ ഭാരം കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ പദ്ധതിയിടുന്നു

സംസ്ഥാനത്ത് ഇന്ന് മാത്രം സ്വര്‍ണത്തിന് കുറഞ്ഞത് പവന് 7560 രൂപ!

അടുത്ത ലേഖനം
Show comments