Daily Horoscope
✕

കൈത്താങ്ങായി എൻ‌ഡിടിവി; ആറ്‌ മണിക്കൂർ ലൈവ് ഷോ, കേരളത്തിനായി സമാഹരിച്ചത് 10 കോടി

കൈത്താങ്ങായി എൻ‌ഡിടിവി; ആറ്‌ മണിക്കൂർ ലൈവ് ഷോ, കേരളത്തിനായി സമാഹരിച്ചത് 10 കോടി

Webdunia
തിങ്കള്‍, 27 ഓഗസ്റ്റ് 2018 (08:50 IST)
പ്രളയക്കെടുതിയിൽ കൈപിടിച്ചുയരുന്ന കേരളത്തിന് ഒരു കൈത്താങ്ങായി മാധ്യമലോകവും. ഇന്ത്യ ഫോര്‍ കേരള എന്ന ഹാഷ് ടാഗില്‍ ഇംഗ്ലീഷ് വാർത്താ ചാനലായ എന്‍ഡിടിവിയാണ് ആറു മണിക്കൂര്‍ നീണ്ടുനിന്ന പ്രത്യേക ലൈവ് ബുള്ളറ്റിനിലൂടെ കേരളത്തിനായി പത്ത് കോടിയിലധികം സ്വരൂപിച്ചത്. ടെലിത്തോണ്‍ എന്ന പേരിലായിരുന്നു ബുള്ളറ്റിൻ.
 
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മുഖ്യമന്ത്രി പിണറായി വിജയന്‍, അഭിഷേക് ബച്ചന്‍ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയാണ് ചാനല്‍ പരിപാടി സംപ്രേഷണം ചെയ്തത്.‘കേരളത്തിനൊപ്പം’ എന്ന സന്ദേശം പങ്കുവെച്ചുകൊണ്ടായിരുന്നു ചാനൽ പരിപാടി സംഘടിപ്പിച്ചത്. പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ പ്രതീക്ഷകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കൈത്താങ്ങായിമാറുന്നതായിരുന്നു ഇന്ത്യ ഫോര്‍ കേരള എന്ന ഷോ.
 
സന്നദ്ധ സംഘടനയായ 'പ്ലാന്‍ ഇന്ത്യ'യുമായി ചേര്‍ന്നാണ് എന്‍ഡിടിവി ധനസമാഹരണം നടത്തുന്നത്. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ രാത്രി ഒൻപത് വരെ ആറുമണിക്കൂർ ആയിരുന്നു പ്രോഗ്രാം. അതുവരെ ചാനൽ സമാഹരിച്ചത് 10.2 കോടി രൂപയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക് പോയേക്കും, ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങൽ തീരുമാനമായില്ല, നവംബറിൽ ലോഡ്ഷെഡിങ് ആശങ്ക

പരസ്യ തെറിയഭിഷേകവുമായി കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ്

തീരം തൊടാൻ 'ഓർണബ്'

കേരളത്തില്‍ നവംബര്‍ 3 മുതല്‍ ബസ് സമരം: അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവെക്കുമെന്ന് സ്വകാര്യ ബസ് ഉടമകളുടെ മുന്നറിയിപ്പ്

'വകുപ്പ് നന്നല്ലെങ്കിൽ മന്ത്രി കാണാൻ ഭംഗിയുള്ളവരും സുന്ദരന്മാരുമായിരുന്നിട്ട് കാര്യമില്ല'; ആഭ്യന്തര വകുപ്പിനെ വിമർശിച്ച് ജി സുധാകരൻ

അടുത്ത ലേഖനം
Show comments