'ജോസഫ്' എന്റെ കഥ മോഷ്‌ടിച്ചതാണ്; വെളിപ്പെടുത്തലുമായി നന്ദകുമാർ
'ജോസഫ്' എന്റെ കഥ മോഷ്‌ടിച്ചതാണ്; വെളിപ്പെടുത്തലുമായി നന്ദകുമാർ
Publish Date: Thu, 22 Nov 2018 (14:08 IST)
Updated Date: Thu, 22 Nov 2018 (14:29 IST)
തിയേറ്ററുകൾ മികച്ച പ്രതികരണം നേടിക്കൊണ്ട് ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ജോസഫ്. എന്നാൽ ചിത്രത്തിനെതിരെ കടുത്ത വിമർശനവുമായി നന്ദകുമാർ രംഗത്ത്. ഈ ചിത്രത്തിന്റെ കഥ എന്റേതാണെന്നും അത് മോഷ്‌ടിച്ചതാണെന്നും നന്ദകുമാർ പറയുന്നു.
ചെന്നൈ തിരുടര്‍ എന്ന സിനിമയുടെ കഥ മോഷ്ടിച്ചാണ് ജോസഫിന്റെ കഥയാക്കിയിരിക്കുന്നതെന്ന് ഫേസ്‌ബുക്കിലൂടെയാണ് നന്ദകുമാർ പറഞ്ഞത്. അതേസമയം ഇത്തരത്തിലുള്ള വിമർശനം ചിത്രത്തെ ബാധിക്കാൻ സാധ്യതയുണ്ട്.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
Fuck off എന്റെ chennai thirudar എന്ന സിനിമയുടെ കഥ മോഷ്ടിച്ചു അതാണ് ജോസഫ്.......ആരാണ് ഇത് ചെയ്തത് എന്ന് അറിയണം....ഞാൻ complaint ചെയ്യും......കഷ്ടപ്പെട്ട് ഉറക്കം ഉളച്ച് ഇരുന്നു എഴുതി ഉണ്ടാക്കിയ കഥ നിർമാതാവിന്റെ പോരായ്മ കൊണ്ട് അന്ന് ചെയ്യാൻ പറ്റിയില്ല.. പിനീഡ് അതെ നിർമാതാവിന്റെ കൂടെ ഉണ്ടായിരുന്നവർ പറഞ്ഞു കഥ കൊള്ളില്ലത്ത കൊണ്ടാണ് annu cinema ചെയ്യഞ്ഞത് എന്നു....അതിന്റെ വാശിക്ക് അതെ കഥ വലിയ ബഡ്ജറ്റ് വെച്ച് ചെയ്യാൻ ആണ് ഞാൻ e നാല് കൊല്ലം പല പരിപാടിയും ചെയ്തു ഇവിടെ വരെ എത്തിയത്.....പക്ഷേ ഇന്നത്തെ ദിവസം ഞാൻ തോറ്റു പോയി.....ആയിരം വട്ടം ഉറപ്പാണ് എന്റെ കഥ ആണ് ഇത്.......