നമ്പി നാരായണന് നീതി; കൈയ്യടിച്ച് സൂര്യയും മാധവനും!

Webdunia
ശനി, 15 സെപ്‌റ്റംബര്‍ 2018 (09:42 IST)
ഐ എസ് ആർ ഓ ചാരക്കേസിൽ മുൻ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അനുകൂലമായി വന്ന സുപ്രീം കോടതി വിധിയിൽ സന്തോഷം അറിയിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ തമിഴ് നടന്മാരായ മാധവനും സൂര്യയുമുണ്ട്. ‘അവസാന കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കം’–മാധവൻ ട്വീറ്റ് ചെയ്തു. 
 
വിധിക്കായി കാത്തിരിക്കുകയായിരുന്നെന്ന് മാധവന്റെ ട്വീറ്റിന് മറുപടിയായി തമിഴ് താരം സൂര്യയും പ്രതികരിച്ചു. 24 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തിലാണ് നമ്പി നാരായണന് നീതി ലഭിക്കുന്നത്. ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കാന്‍ വിധി വന്നു.  
 
നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ മാധവനാണ് നായകനായി എത്തുന്നത്. നമ്പി നാരായണന്റെ 27 മുതല്‍ 75 വയസ് വരെയുള്ള കാലമാണ് ചിത്രീകരിക്കുന്നത്. ആനന്ദ് മഹാദേവനാണ് സംവിധാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

വീണാ ജോർജിനെതിരെ ഉണ്ടായത് കൊലപാതക ശ്രമം: എം.വി ജയരാജൻ

എംആർഐ സ്കാനിങ്ങിൽ ഗുരുതരപ്രശ്നമില്ല, കഴുത്തിൽ നേരിയ ക്ഷതം, മന്ത്രിയെ നേരിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങളില്ല, ഇന്ന് വിദഗ്ധ പരിശോധന

ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ല, ഇസ്രായേലിന് പൂർണ പിന്തുണയുമായി ഇന്ത്യ

സതീശൻ ഔട്ട്, കളംപിടിച്ച് വേണുഗോപാലും ചെന്നിത്തലയും; മെയിൻ ആകാൻ കോൺഗ്രസിൽ തമ്മിലടി

റഷ്യൻ യുവതികളുമായി ബന്ധമുണ്ടായിരുന്നു, എപ്സ്റ്റീൻ ബന്ധത്തിൽ ജീവനക്കാരോട് മാപ്പ് പറഞ്ഞ് ബിൽ ഗേറ്റ്സ്

അടുത്ത ലേഖനം
Show comments