Webdunia - Bharat's app for daily news and videos

Install App

മോഹൻലാലിനെ വേണ്ടെന്ന് താരങ്ങൾ, അതിന് എന്നെ ക്ഷണിച്ചിട്ടില്ലല്ലോയെന്ന് മോഹൻലാൽ!

ചടങ്ങിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്: വിമർശകർക്ക് മറുപടിയുമായി മോഹൻലാൽ

Webdunia
ചൊവ്വ, 24 ജൂലൈ 2018 (11:50 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത തീരുമാനത്തെ സംഘടനയുടെ പ്രസിഡന്റ് എന്ന നിലയിൽ മോഹൻലാൽ പിന്തുണച്ചത് മുതൽ പ്രശ്നങ്ങൾ ആരംഭിച്ചതാണ്. സംസ്ഥാന പുരസ്കാര സമര്‍പ്പണ വിതരണവുമായി ബന്ധപ്പെട്ടാണ് മോഹന്‍ലാലുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. 
 
ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുത്താല്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്നാണ് ഒരു കൂട്ടം പ്രമുഖര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ, വിവാദത്തില്‍ മറുപടിയുമായി മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 
 
പരിപാടിയിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്നായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം. ക്ഷണിക്കാത്ത പരിപാടിയെ കുറിച്ച് താന്‍ എന്ത് മറുപടി പറയാനാണ് എന്നും മോഹന്‍ലാല്‍ ചോദിച്ചുതായി റിപ്പോർട്ടുണ്ട്. ക്ഷണിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്ന് തിരുമാനിക്കേണ്ടത് താനാണ് എന്നതാണ് മോഹൻലാലിന്റെ നിലപാട്.
 
മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും പറഞ്ഞിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കുന്നത് സര്‍ക്കാര്‍ ആണ്. അതിന്റെ പ്രോട്ടോക്കോള്‍ തീരുമാനിക്കുന്നതും ആരൊക്കെ അതിഥികളാകണം എന്നതും സര്‍ക്കാരിന്റെ തീരുമാനാണെന്നും കമല്‍ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

പരാതിയും പരിഭവുമെല്ലാം കാണും, പക്ഷേ പാർട്ടിയ്ക്ക് തന്നെ വോട്ട് ചെയ്യണം : എം എ ബേബി

സ്ത്രീകളെ അപമാനിച്ചാൽ നോക്കിനിൽക്കില്ല, സഭയിൽ കത്തിക്കയറി വിജയ്

വർഗീയത തുറന്നെതിർത്തവരെ വേട്ടയാടരുത്, അബ്ദുള്ള ബാസിലിനെതിരായ കേസ് പിൻവലിക്കണം: ആഭ്യന്തര വകുപ്പിനോട് ലീഗ് എംഎൽഎമാർ

ചതിച്ചോ കാലവർഷം? കേരളത്തിന് പൊള്ളുന്നു; വില്ലൻ എൽ-നിനോ

ഒന്നര കിലോമീറ്ററോളം നീണ്ട വാഹനങ്ങളുടെ നിര, പാലിയേക്കര ടോൾഗേറ്റ് മുഴുവനും തുറപ്പിച്ച് സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments