ദിലീപാണ് ചെയ്തതെന്ന് ഞാനെവിടേയും പറഞ്ഞിട്ടില്ല: ലാൽ

ആ കുട്ടി നിലവിളിച്ചുകൊണ്ടാണ് അന്ന് അക്കാര്യങ്ങളെല്ലാം പറഞ്ഞത്: ലാൽ

Webdunia
തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (13:00 IST)
കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമാണ് കൊച്ചിയിൽ പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവം. സംഭവത്തിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ നടൻ ദിലീപിന്റെ പേരുയർന്ന് വരികയും മാസങ്ങൾക്കകം നടനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലിടുകയും ചെയ്തു. 
 
ആക്രമണത്തിനിരയായ നടി അഭയത്തിനായി ഓടിയെത്തിയത് നടനും നിര്‍മ്മാതാവുമായ ലാലിന്റെ വീട്ടിലേക്കായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് പിന്നീടുള്ള കാര്യങ്ങള്‍ നടന്നത്. ഈ സംഭവത്തില്‍ താന്‍ സത്യസന്ധമായ നിലപാടാണ് സ്വീകരിച്ചെതന്നും ചില മാധ്യമങ്ങളാണ് അതിനെ തെറ്റായി വ്യാഖാനിച്ചതെന്നും ലാല്‍ പറയുന്നു. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
 
അന്നും ഇന്നും തന്റെ നല്ല സുഹൃത്തുക്കളിലൊരാളാണ് ദിലീപെന്ന് ലാല്‍ പറയുന്നു. ദിലീപാണ് അത് ചെയ്തതെന്ന് താനൊരിടത്തും പറഞ്ഞിട്ടില്ല, ദിലീപല്ല ചെയ്തതെന്നും താന്‍ പറഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു. താൻ പറഞ്ഞതിനെയൊക്കെ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും ലാൽ തുറന്നു പറയുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ കുട്ടികളെ കാണാതാകുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; കേരളത്തില്‍ കഴിഞ്ഞ വര്‍ഷം കാണാതായത് 11139 പേര്‍

വ്യവസായിക ആശ്വാസം; പെട്രോകെമിക്കലുകളുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ ഒഴിവാക്കി

ഹോര്‍മുസ് കടലിടുക്ക് എപ്പോള്‍ വീണ്ടും തുറക്കും? ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം ആശ്വാസം നല്‍കുന്നില്ല

ഹോർമുസിലെ പ്രതിസന്ധി കിടപ്പറയിലേക്കും, ഇന്ത്യയിലെ കോണ്ടം വ്യവസായവും തളരുന്നു, കാരണമെന്ത്

നിങ്ങൾക്ക് ഒരു ധാരണയുമില്ല, അപ്രാപ്യമായ രഹസ്യ സങ്കേതങ്ങൾ ഞങ്ങൾക്കുണ്ട്, അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ

അടുത്ത ലേഖനം
Show comments