Webdunia - Bharat's app for daily news and videos

Install App

കുമ്മനത്തെ നെഞ്ചിലേറ്റി മിസോറം- ആരും ഒന്നുമറിഞ്ഞില്ല, കളികളെല്ലാം അങ്ങ് കേന്ദ്രത്തിൽ!

കേട്ടവർ കേട്ടവർ ഞെട്ടി, എന്തിനധികം പറയുന്നു ബിജെപി നേതാക്കൾ വരെ ഞെട്ടി!

Webdunia
ശനി, 26 മെയ് 2018 (15:00 IST)
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചെന്ന വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് കേരളജനത. ഞെട്ടിയവരിൽ ബിജെപി കേരള നേതൃത്വവുമുൾപ്പെടും. വാർത്ത സത്യമാണോയെന്ന് അവർ പലതവണ പരിശോധിച്ചു. ഇതിനുശേഷമാണ് കുമ്മനത്തെ പ്രശംസകൊണ്ടും ആശംസകൊണ്ടും മൂടിയത്. 
 
കുമ്മനം രാജശേഖരനെ ഗവർണറായി നിയമിച്ചതിലൂടെ കേരളത്തിലെ സംഘടനാ സംവിധാനങ്ങളിൽ വൻ അഴിച്ചുപണിക്ക് കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നുവെന്നാണ് സൂചന. ബിജെപി കേരള ഘടകം ഇനി കേന്ദ്രം നിയന്ത്രിക്കാനാണ് സാധ്യത. 
 
ഇതിന്റെ ഭാഗമായാണ് സംസ്ഥാന ഘടകവുമായി ചർച്ച ചെയ്യാതെ കേന്ദ്ര നേതൃത്വം തീരുമാനമെടുത്തത്. വെള്ളിയാഴ്ച രാത്രി രാഷ്ട്രപതിയുടെ പത്രക്കുറിപ്പ് ഇറങ്ങിയപ്പോഴാണ് കേരളത്തിലുള്ള ബിജെപി നേതാക്കളും കുമ്മനത്തിന്റെ ഗവർണർ നിയമനമറിഞ്ഞത്. 
 
ചെങ്ങന്നൂർ ഉപതിര‍ഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിൽ മാറ്റങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇത്തരത്തിലുള്ള അപ്രതീക്ഷിത നീക്കമുണ്ടാകുമെന്ന് ആരും വിചാരിച്ചിരുന്നില്ല. നീക്കം അപ്രതീക്ഷിതം തന്നെയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments