Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍

കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍
ന്യൂഡല്‍ഹി , വെള്ളി, 25 മെയ് 2018 (21:09 IST)
മിസോറം ഗവര്‍ണറായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ നിയമിച്ചു. നിര്‍ഭയ് ശര്‍മ കാലാവധി പൂര്‍ത്തിയാക്കുന്ന ഒഴിവിലാണ് കുമ്മനം മിസോറം ഗവര്‍ണറായി നിയമിതനാകുന്നത്.
 
മേയ് 28 ആണ് നിര്‍ഭയ് ശര്‍മ മിസോറം ഗവര്‍ണറായി കാലാവധി പൂര്‍ത്തിയാക്കുന്നത്. പുതിയ ഗവര്‍ണാറായി കുമ്മനത്തെ നിയമിച്ചുകൊണ്ട് രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങി.
 
കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിയാകുമെന്ന് ഏറെക്കാലമായി അഭ്യൂഹമുണ്ടായിരുന്നു. ബി ജെ പിയുടെ ദേശീയ നേതൃത്വത്തിലേക്ക് കുമ്മനം എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി സുപ്രധാനമായ ഭരണഘടനാ പദവിയിലേക്കാണ് കുമ്മനത്തെ നിയമിച്ചിരിക്കുന്നത്.
 
ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് കുമ്മനത്തെ ഗവര്‍ണറായി നിയമിക്കുന്നതിന് പ്രധാനമായ ചരടുവലികള്‍ നടത്തിയതെന്നാണ് വിവരം. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനായതും അപ്രതീക്ഷിതമായിട്ടായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറബിക്കടലിൽ രൂപപ്പെട്ട ‘മെകനു‘ ചുഴലിക്കാറ്റ് ഒമാനിലെ സലാല തീരത്ത്; വെള്ളപ്പൊക്കത്തിൽ 17 പേരെ കാണാതായി