Publish Date: Sun, 15 Jul 2018 (15:15 IST)
Updated Date: Sun, 15 Jul 2018 (15:22 IST)
ബംഗളുരു: കോൺഗ്രസ് ജെ ദി എസ് സംഖ്യത്തിലെ കല്ലുകടിയെ കുറിച്ച് ജനങ്ങളുടെ മുന്നിൽ കരഞ്ഞു പറഞ്ഞ് കർണാടക മുഖ്യമന്ത്രി കുമാര സ്വാമി. കോൺഗ്രസ് ജെ ഡി എസ് സർക്കാരിനെ കുറിച്ച് പൊതുവേദിയിൽ സംസാരിക്കുമ്പോൾ കുമാര സ്വാമി വിതുമ്പുകയായിരുന്നു.
ഒട്ടും സന്തോഷമില്ല. സഖ്യകക്ഷി ഭരണത്തിന്റെ ബുദ്ധിമുട്ട് എനിക്കിപ്പോൾ നന്നായി അറിയാം. ഈ സർക്കാർ സമ്മാനിച്ച വിഷം വിഴുങ്ങിയ ആളാണ് ഞാൻ. എന്ന് കുമാര സ്വാമി പറഞ്ഞു. വെല്ലുവിളികളെ അതിജീവിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബി ജെ പിയെ ഭരണത്തിൽ നിന്നും അകറ്റി നിർത്തുന്നതിനായാണ് ജെ ഡി എസും കോൺഗ്രസും തമ്മിൽ ചേർന്ന് സർക്കാർ രൂപീകരിച്ചത്. സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാരെ തീരുമാനിച്ചപ്പോൾ തന്നെ സഖ്യത്തിൽ അസ്വാരസ്യങ്ങൽ ഉടലെടുത്തിരുന്നു. ഇതാണ് ഇപ്പൊൾ മറ നിക്കി പുറത്തുവന്നിരിക്കുന്നത്.
ഫോട്ടോ ക്രഡിറ്റ്സ് : സമയം