അക്ഷയ് കുമാർ സ്ഥാനാർത്ഥി?- അമിത് ഷായുടെ പുതിയ തന്ത്രം? പ്രമുഖരെ നിരത്തി വോട്ട് പിടിക്കാൻ ബിജെപി
അമിത് ഷാ രണ്ടും കൽപ്പിച്ച്?
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിൽ സ്ഥാനാർഥി ചർച്ചകളും സജീവമാകുന്നു. ബോളിവുഡ് അഭിനേതാക്കളെയും യുവവ്യവസായികളെയും പത്മ പുരസ്കാര ജേതാക്കളെയും കായിക താരങ്ങളെയും സ്ഥാനാർഥികളാക്കാൻ ബിജെപി ശ്രമം തുടങ്ങിയതായി ഒരു ദേശീയമാധ്യമം റിപ്പോർട്ടു ചെയ്തു.
ബിജെപിക്ക് ഇതുവരെ സാന്നിധ്യമുറപ്പിക്കാൻ കഴിയാത്ത മണ്ഡലങ്ങളിലേക്ക് പ്രമുഖരെ നിർത്താനാണ് അമിത് ഷായുടെ ആർമി തീരുമാനിക്കുന്നത്. നടൻ അക്ഷയ് കുമാർ, അനുപം ഖേർ, നാന പടേക്കർ എന്നിവർ പഞ്ചാബ്, ഡൽഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്ന് മൽസരിക്കുമെന്ന് പേരു വെളിപ്പെടുത്താത്ത ബിജെപി നേതാവ് പറഞ്ഞു.
ഗായകരായ മനോജ് തിവാരി, ബാബുൽ സുപ്രിയോ, നടന്മാരായ പ്രകാശ് റാവൽ, കിരൺ ഖേർ, ഒളിംപിക് ഷൂട്ടിങ് മെഡലിസ്റ്റ് രാജ്യവർധൻ സിങ് റാത്തോഡ്, കോളമിസ്റ്റ് പ്രതാപ് സിംഹ, മുൻസൈനിക മേധാവി വി.കെ.സിങ്, മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആർ.കെ.സിങ്, മുംബൈ പൊലീസ് മുൻ കമ്മിഷണർ സത്യപാൽ സിങ്, ഉദ്ധിത് രാജ് എന്നിവരാണു കഴിഞ്ഞ വർഷം മൽസരിച്ചു വിജയിച്ച പ്രമുഖർ. ഇവരുടെ സ്ഥാനാർഥിത്വം പാർട്ടിക്ക് വളരെയധികം ഗുണം ചെയ്തുവെന്ന് ബിജെപി നേതാവ് പറഞ്ഞു.