ദിലീപിനെ പോയി കണ്ടത് എല്ലാവരും കൊട്ടിഘോഷിച്ചു, നടിയെ പോയി കണ്ടതിനെ കുറിച്ച് ആർക്കുമൊന്നും അറിയണ്ട: കെ പി എസ് സി ലളിത
ദിലീപിനെ മാത്രമല്ല നടിയേയും നേരിട്ട് പോയി കണ്ടിരുന്നു, അതിനെ കുറിച്ചെന്താ ആരുമൊന്നും ചോദിക്കാത്തത്? - കെപിഎസ്‌സി ലളിത ചോദിക്കുന്നു
Publish Date: Sat, 07 Jul 2018 (15:01 IST)
Updated Date: Sat, 07 Jul 2018 (15:04 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപ് അറസ്റ്റിലായപ്പോൾ സിനിമാമേഖലയിൽ നിന്നും നിരവധിയാളുകൾ അദ്ദേഹത്തെ കാണാൻ ജയിലിൽ എത്തിയിരുന്നു. ജയറാം, നാദിർഷാ, കാവ്യാ മാധവൻ, ഗണേഷ് കുമാർ, കെ പി എസ് സി ലളിത തുടങ്ങിയവർ അക്കൂട്ടത്തിൽ ഉണ്ടായി. ഇത് ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു.
ദിലീപിനെ ജയിലില്‍ പോയി കണ്ടതിനെ എല്ലാവരും കൊട്ടിഘോഷിച്ചുവെന്നും എന്നാല്‍ ആക്രമണത്തെ അതിജീവിച്ച നടിയെ പോയി കണ്ടത് ആരും പറയുന്നില്ലെന്ന് നടിയും സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെപിഎസ്‌സി ലളിത.
നടി ആക്രമിക്കപ്പെട്ട സമയത്ത് അവളെ നേരിട്ട് കാണാൻ പോയിരുന്നു. നടി രമ്യാ നമ്പീശന്റെ വീട്ടിലായിരുന്നു അവൾ ഉണ്ടായിരുന്നത്. ഒരുപാട് നേരം സംസാരിക്കുകയും ചെയ്തു. മുഴുവൻ സമയവും അവൾ കരയുകയായിരുന്നു. അന്ന് എന്നോട് ആരും ഒന്നും ചോദിച്ചില്ല, ക്യാമറയും പിടിച്ച് ആരും വന്നതുമില്ല.’ - ലളിത പറയുന്നു.
‘നടിയെ പോയി കണ്ടതിന് മാസങ്ങള്‍ക്ക് ശേഷമാണ് ദിലീപിനെ കാണാന്‍ ജയിലില്‍ പോയത്. അത് വലിയ കുറ്റമായി. ദിലീപ് തെറ്റുകാരനാണോ അല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. എന്റെ മനസാക്ഷി പറഞ്ഞ കാര്യമാണ് ഞാന്‍ ചെയ്തത്’ – ലളിത കൂട്ടിച്ചേര്‍ത്തു.