ഇനി മലയാളത്തിലേക്കില്ല? കന്നഡയിൽ വെന്നിക്കൊടി പാറിച്ച് ഭാവന!
ഭാവനയുടെ അങ്കം ഇനി കന്നഡ മണ്ണിൽ!
Publish Date: Sat, 07 Jul 2018 (11:23 IST)
Updated Date: Sat, 07 Jul 2018 (11:28 IST)
കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായ നടിയാണ് ഭാവന. പിന്നീട് മലയാള മുൻനിര നായകന്മാരുടെ എല്ലാം നായികയായി ഭാവന പ്രേക്ഷകർക്ക് മുന്നിലെത്തി. മലയാളികളുടെ പ്രിയങ്കരിയായ ഭാവന ഇപ്പോൾ കന്നഡയുടെ മരുമകളാണ്.
2018 ജനുവരി 22നായിരുന്നു ഭാവന നിർമാതാവ് നവീനെ വിവാഹം കഴിച്ചത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും നടി പ്രശസ്തയായിരുന്നു. വിവാഹത്തോടെ അഭിനയം നിര്‍ത്തുന്ന നായികമാരുടെ ഇടയിലേക്ക് താരവും ചേക്കേറുമോയെന്ന തരത്തിലുള്ള സംശയം ഉന്നയിച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ വിവാഹ ശേഷവും അഭിനയം തുടരുമെന്നാണ് ഭാവന പറഞ്ഞത്. കന്നഡ ചിത്രത്തിന്റെ തിരക്കിലാണ് നടി ഇപ്പൊൾ. ഇനി അടുത്തകാലത്തൊന്നും ഒരു മലയാള സിനിമയിൽ അഭിനയിക്കാനില്ലെന്ന നിലപാടാണ് നടി സ്വീകരിച്ചിരിക്കുന്നത്.
അടുത്തിടെ റിലീസ് ചെയ്ത കന്നഡ ചിത്രമായ തഗരുവിന്റെ 125ആം ദിനാഘോഷത്തില്‍ ഭാവനയും നവീനും പങ്കെടുത്തിരുന്നു. പരിപാടിക്കിടയില്‍ താരം ആരാധകരോട് നന്ദി പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മലയാള സിനിമയ്ക്ക് മറ്റൊരു അഭിനേത്രിയെക്കൂടി നഷ്ടമായിരിക്കുകയാണന്നൊണ് മലയാളി ആരാധകര്‍ പറയുന്നത്.