കെവിൻ വധക്കേസ്; മുഖ്യസൂത്രധാര നീനുവിന്റെ അമ്മ, അന്ന് അവിടെ സംഭവിച്ചത് വിശ്വസിക്കാനാകാത്ത കാര്യമെന്ന് പ്രധാന സാക്ഷി

നീനുവിനേയും ഇല്ലാതാക്കുമെന്ന് രഹ്ന പറഞ്ഞു

Webdunia
വെള്ളി, 29 ജൂണ്‍ 2018 (14:42 IST)
കെവിന്‍ വധക്കേസില്‍ നിർണായക വെളിപ്പെടുത്തലുമായി പ്രധാന സാക്ഷി അനീഷ്. കെവിനെ ഇല്ലാതാക്കുന്നതിന് മുൻ‌പന്തിയിൽ നിന്നത് നീനുവിന്റെ അമ്മ രഹ്‌ന ആയിരുന്നുവെന്ന് കെവിന്റെ അടുത്ത ബന്ധുവായ അനീഷ് മനോരമ ന്യൂസിനോട് പ്രതികരിച്ചു.
 
കെവിനെയും നീനുവിനെയും വകവരുത്തുമെന്നു കേസിലെ പ്രതി നിയാസിനോടൊപ്പമെത്തി രഹ്ന പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തെളിവുകളുണ്ടായിട്ടും രഹ്നയെ പ്രതിയാക്കാത്തതു കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നും അനീഷ് ആരോപിക്കുന്നു.  
 
കെവിന്‍ കൊല്ലപ്പെട്ട് ഒരു മാസം കഴിഞ്ഞിട്ടും കേസിൽ നീനുവിന്‍റെ മാതാവ് രഹ്നയെ പൊലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഗൂഢാലോചനയില്‍ രഹ്നയ്ക്കു പങ്കുണ്ടെന്ന് അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ സൂചന ലഭിച്ചു. പക്ഷേ പിന്നീട് രഹ്നയെ പൊലീസ് ഒഴിവാക്കുകയായിരുന്നു.  
 
പ്രതിഭാഗം ആവശ്യപ്പെട്ടതുപോലെ നുണപരിശോധനയ്ക്കു തയാറാണെന്നും അനീഷ് വ്യക്തമാക്കി. അനീഷിനെയും കെവിന്‍റെ മറ്റു സുഹൃത്തുക്കളെയും അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോർമുസ് കടലിടുക്ക് പൂർണ്ണമായും സ്വതന്ത്രമാകണമെന്ന് ഇന്ത്യ, പഴയസ്ഥിതി പുനസ്ഥാപിക്കണം

ഒരു ലിറ്റർ പെട്രോളിന് നഷ്ടം 18 രൂപ!, തെരെഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധനവില കുത്തനെ ഉയർന്നേക്കും

വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്റെ ഭൂരിപക്ഷം പ്രവചിക്കുന്നവര്‍ക്ക് 5,001 രൂപ

ആദ്യ രാത്രിയില്‍ ലൈംഗിക ബന്ധത്തിന് 90 ലക്ഷം രൂപ ആവശ്യപ്പെട്ട് വധു; വരന്റെ കുടുംബത്തോടൊപ്പം വീടിന് തീകൊളുത്താന്‍ ശ്രമം

വേനല്‍ ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്; ഇന്നലെ മാത്രം ഉപയോഗിച്ചത് 12.16 ദശലക്ഷം യൂണിറ്റ്

അടുത്ത ലേഖനം
Show comments