Publish Date: Tue, 13 Nov 2018 (12:38 IST)
Updated Date: Tue, 13 Nov 2018 (12:39 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെ അറസ്റ്റ് ചെയ്തത് മുതൽ താരത്തിന്റെ സിനിമ ജീവിതത്തെ കുറിച്ചോർത്ത് ആരാധകർക്ക് അങ്കലാപ്പ് ഉണ്ടായിരുന്നു. എന്നാൽ, താരത്തെ വെച്ച് സിനിമ ചെയ്യുന്നതിന് സംവിധായകർക്ക് മടിയൊന്നുമില്ലെന്ന് വേണം കരുതാൻ.
ബി ഉണ്ണിക്രഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപ് ആണ് നായകൻ. അറസ്റ്റിന് ശേഷമാണ് ദിലീപിന്റെ കമ്മാരസംഭവം റിലീസ് ആയത്. ഇപ്പോഴിതാ, ദിലീപിനെ വെച്ച് പടം ചെയ്യാന്‍ താന്‍ തയ്യാറാണെന്നും പറ്റിയ വിഷയം ലഭിച്ചാല്‍ ഏത് നിമിഷവും അത് സംഭവിക്കുമെന്നും സംവിധായകൻ ജോണി ആന്റണി പറയുന്നു.
താരത്തിന്റെ അഭിനയത്തിനാണ് പ്രാധാന്യം നല്‍കുന്നത്. താരപദവിക്കും അല്ലാതെ വ്യക്തി ജീവിതത്തിലെ കാര്യത്തിനല്ല. അതിനാൽ തന്നെ ദിലീപിനെ വെച്ച് പടം ചെയ്യാന്‍ താന്‍ തയ്യാറാണെന്നും ജോണി അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.