Publish Date: Tue, 13 Nov 2018 (11:14 IST)
Updated Date: Tue, 13 Nov 2018 (11:16 IST)
നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന്റെ മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു. സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട സനലിന്റെ കുടുംബം. ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ ഭാര്യ വിജി പ്രതികരിച്ചു.
പ്രതിയെ പിടികൂടണമെന്ന ആവശ്യപ്പെട്ട് സനല്‍കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഉപവാസത്തിലായിരുന്നു വിജി. പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞതോടെ വിജി ഇന്ന് രാവിലെ ആരംഭിച്ച ഉപവാസം അവസാനിപ്പിച്ചു.
ഹരികുമാറിന്റെ കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.