Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മലപ്പുറത്ത് വീണ്ടും നിപ്പ ഭീതി; മൂന്നുപേർ നിരീക്ഷണത്തിൽ

വീണ്ടും നിപ്പയെന്ന് സംശയം; മൂന്നുപേർ നിരീക്ഷണത്തിൽ

മലപ്പുറത്ത് വീണ്ടും നിപ്പ ഭീതി; മൂന്നുപേർ നിരീക്ഷണത്തിൽ
കോഴിക്കോട് , തിങ്കള്‍, 25 ജൂണ്‍ 2018 (10:40 IST)
നിപ്പ വൈറസ് ഭീതി വീണ്ടും. വൈറസ് ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ ജനപ്രതിനിധിയും രണ്ടു മക്കളും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിൽ‍. ആദ്യം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
 
മൂന്നുപേരുടെയും സ്ഥിതി ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സ്വകാര്യ ആശുപത്രിയില്‍നിന്ന് മണിപ്പാല്‍ വൈറസ് റിസര്‍ച്ച് സെന്റെറിലേക്ക് സാമ്പിള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഇന്നു ഫലം ലഭിച്ചാലേ കൂടുതല്‍ പറയാനാവൂവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
 
കോഴിക്കോട് നഗരം നിപ്പ വൈറസിൽ നിന്ന് മുക്തി നേടിയതോടെ അവിടെ പ്രവർത്തിച്ചു വന്നിരുന്ന കൺട്രോൾ റൂമിന്റെ പ്രവർത്തനം നേറത്തെതന്നെ അവസാനിപ്പിച്ചിരുന്നു. രോഗബാധ സംശയിക്കുന്നവരെ മന്ത്രി കെ.ടി. ജലീല്‍ മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആദ്യം കേസ് ഗൗരവപരമായി അന്വേഷിക്കാത്തത് തെളിവുകൾ നശിപ്പിച്ചു, ജെസ്‌ന നാട്ടിൽനിന്ന് അപ്രത്യക്ഷയായെന്നു വിശ്വസിക്കുന്നില്ല': അധ്യാപകൻ