ജെസ്നയുടെ തിരോധാനം; അന്വേഷണ സംഘം ബംഗളൂരുവിൽ
ബംഗളൂരു മെട്രോയിൽ ജെസ്നയെ കണ്ടതായി മൊഴി; അന്വേഷണ സംഘം ബംഗളൂരുവിൽ!
Publish Date: Thu, 26 Jul 2018 (08:09 IST)
Updated Date: Thu, 26 Jul 2018 (08:11 IST)
ജെസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ ശനിയാഴ്ച വൈകുന്നേരം ബെംഗളൂരു മെട്രോ സ്റ്റേഷനിൽ കണ്ടതായി മൊഴി. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ജില്ലാ പൊലീസ് മേധാവിയുടെ നിഴൽ പൊലീസ് സംഘം ബെംഗളൂരുവിലെത്തി.
വിവരം ലഭിച്ചതിനെത്തുടർന്ന് മംഗളൂരുവിൽ അന്വേഷണത്തിലായിരുന്ന പൊലീസ് സംഘമാണ് ബെംഗളൂരുവിലേക്ക് എത്തിയത്. മെട്രോയിലെ സിസിടിവി ദൃശ്യങ്ങളിൽ ജെസ്നയോട് സാമ്യമുള്ള പെൺകുട്ടി ഇറങ്ങിവരുന്നതായി കണ്ടെത്തുകയും ചെയ്തു. ചുരിദാറാണ് വേഷം. കണ്ണടയുമുണ്ട്. മെട്രോയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കാനുള്ള ശ്രമത്തിലാണ്. അതു ലഭിച്ചാൽ കൂടുതൽ വ്യക്തത ലഭിക്കും.
കുടക്, മടിക്കേരി, മംഗളൂരു, കൊല്ലൂർ, കുന്താപുരം എന്നിവിടങ്ങളിലെ അന്വേഷണം പൊലീസ് പൂർത്തിയാക്കി. ഫോൺകോളുകൾ പരിശോധിച്ചപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവിടങ്ങളിൽ തിരച്ചിൽ നടത്തിയത്. സംശയകരമായൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. മാർച്ച് 22ന് ആണു ജെസ്നയെ കാണാതായത്.
Rijisha M.
Publish Date: Thu, 26 Jul 2018 (08:09 IST)
Updated Date: Thu, 26 Jul 2018 (08:11 IST)