Webdunia - Bharat's app for daily news and videos

Install App

'രാഹുൽ ഈശ്വറിന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ ആവർത്തനം സഹിക്കാൻ വയ്യ'!

'രാഹുൽ ഈശ്വറിന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ ആവർത്തനം സഹിക്കാൻ വയ്യ'!

Webdunia
വെള്ളി, 5 ഒക്‌ടോബര്‍ 2018 (15:56 IST)
ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വറിന്റെ പ്രതികരണങ്ങൾ സഹിക്കാവുന്നതിനും അപ്പുറമാണെന്ന് അമേരിക്കയിൽ നിന്ന് മലയാളി ഡോക്‌ടറായ ജയശ്രീ നായർ പറയുന്നു. മണ്ഡലകാലത്തെ തിരക്കിൽ യുവതികളുടെ സാന്നിദ്ധ്യം ഒഴിവാക്കി മറ്റു സമയങ്ങളിൽ ദർശനം ആവാമല്ലോ. ദൈവത്തെ ഓർത്തു പെണ്ണുങ്ങളെ അങ്ങോട്ട് കയറ്റി അവിടം വൃത്തികേടാക്കാൻ സമ്മതിക്കില്ല എന്നൊക്കെയുള്ള ഡയലോഗുകൾ ഒഴിവാക്കുമല്ലോ എന്നും ശ്രീജ ഫേസ്‌ബുക്കിലൂടെ പറയുന്നു.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
സ്വാമി ശരണം! 
 
രാഹുൽ ഈശ്വറിന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ ആവർത്തനം സഹിക്കാൻ വയ്യാതെ എഴുതുകയാണ്. മാളികപുറം സഹസ്രാബ്ധങ്ങളായി അയ്യപ്പൻറെ മുൻപിൽ തന്നെയാണല്ലോ. അവിടെ യുവതികൾ പോയാൽ അദ്ധേഹത്തിന്റെ ബ്രഹ്മചര്യത്തിനല്ല പകരം ലക്ഷക്കണക്കിന് വരുന്ന സ്വാമിമാരില്ലേ, തുളസിമാലയണിഞ്ഞു 41 ദിവസം കഠിന വ്രതമെടുത്തു മലചവിട്ടി പതിനെട്ടാംപടി കയറി വരുന്ന അവരുടെ ബ്രഹ്മചര്യത്തിനു ക്ഷതമേൽക്കാതെ യോഗിവര്യനായ അയ്യപ്പനെ അതേ യോഗനിഷ്ഠയിൽ ദർശിച്ചു മടങ്ങാൻ, അവിടുത്തെ അനുഗ്രഹം സ്വാമിമാരെ യോഗനിഷ്ഠയോടെ ശബരിമലയിലേക്കയക്കുന്ന ധർമ്മപത്നിക്കും അവരുടെ കുടുംബത്തിനും അനിവാര്യം തന്നെ. ധർമ്മപത്നിയുടെ അർത്ഥം ഇവിടെ പ്രസക്തമാണ്. ധർമ്മം നിലനിർത്തുന്നതിൽ അവർ പങ്കാളികളാണ്. സനാതന ധർമ്മത്തിൽ ശിവനില്ലാതെ ശക്തിക്കോ ശക്തിയയില്ലാതെ ശിവനോ നിലനില്പില്ല, അവർ പരസ്പരപൂരകങ്ങളാണ്‌. മണ്ഡലകാലത്തെ തിരക്കിൽ യുവതികളുടെ സാന്നിദ്ധ്യം ഒഴിവാക്കി മറ്റു സമയങ്ങളിൽ ദർശനം ആവാമല്ലോ. ദൈവത്തെ ഓർത്തു പെണ്ണുങ്ങളെ അങ്ങോട്ട് കയറ്റി അവിടം വൃത്തികേടാക്കാൻ സമ്മതിക്കില്ല എന്നൊക്കെയുള്ള ഡയലോഗുകൾ ഒഴിവാക്കുമല്ലോ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്നര കിലോമീറ്ററോളം നീണ്ട വാഹനങ്ങളുടെ നിര, പാലിയേക്കര ടോൾഗേറ്റ് മുഴുവനും തുറപ്പിച്ച് സുരേഷ് ഗോപി

ഞാൻ ഇവിടില്ല സാർ, ഡൽഹിയിൽ: നേതൃത്വത്തിനോട് നുണ, പാലക്കാട് കെ സി വേണുഗോപാലുമായി ചർച്ച നടത്തി രമ്യാ ഹരിദാസ്

ഹോര്‍മൂസിലെ മൈനുകള്‍ നീക്കിയെന്ന് അമേരിക്ക; അസാധ്യമെന്ന് ഇറാന്‍

മുതിർന്ന നേതാവ് എം.എം.ഹസനെ കബളിപ്പിച്ച് രമ്യ ഹരിദാസ് !

റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് ഹോർമുസിലെ മൈനുകളെല്ലാം നീക്കിയെന്ന് യുഎസ്: അസാധ്യമെന്ന് ഇറാൻ

അടുത്ത ലേഖനം
Show comments