Webdunia - Bharat's app for daily news and videos

Install App

ഇടുക്കി ഡാം ജലനിരപ്പ് ഉയരുന്നു, ‘ഓറഞ്ച് അലേര്‍ട്ട്’ പ്രഖ്യാപിക്കാന്‍ ഇനി 0.3 അടിമാത്രം

ഇടുക്കി ഡാം ജലനിരപ്പ് ഉയരുന്നു, ‘ഓറഞ്ച് അലേര്‍ട്ട്’ പ്രഖ്യാപിക്കാന്‍ ഇനി 0.3 അടിമാത്രം

Webdunia
തിങ്കള്‍, 30 ജൂലൈ 2018 (11:37 IST)
മഴ ശക്തമായതിനെത്തുടർന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2394.70 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിക്കാൻ ഇനി വെറും 0.3 അടി മാത്രം മതി. 2395 അടിയെത്തുമ്പോൾ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും കെഎസ്ഇ‌ബി അതീവ ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്യും. ജലനിരപ്പ് 2399 അടിയാകുമ്പോൾ (റെഡ് അലർട്ട്) നൽകും.
 
ജലനിരപ്പ് 2395 അടി എത്തിയാൽ കെ എസ് ഇ ബി അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കും. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിക്കുന്നത് ഈ സമയത്താണ്. ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചതിനു ശേഷമുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്താനാണു തീരുമാനം.
 
അതേസമയം, ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നതിനു മുന്നോടിയായി നാളെ ട്രയൽ റൺ നടത്താൻ കെഎസ്ഇബി തീരുമാനിച്ചു. നാലു മണിക്കൂർവരെ ട്രയൽ റൺ നീളും. ഷട്ടർ 40 സെന്റിമീറ്റർ ഉയർത്താനാണു തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മുസിന്റെ വിഹിതവും വരുമാനവും സംബന്ധിച്ച് ഇറാനും ഒമാനും ധാരണയിലെത്തിയതായി റെവല്യൂഷണറി ഗാര്‍ഡ്

മഴ കനിഞ്ഞില്ല; കര്‍ണാടകയില്‍ 50 വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട രണ്ടാമത്തെ വര്‍ഷമായി 2026

നേപ്പാൾ പ്രളയം: മരണസംഖ്യ 400 ലേക്ക്, 1400 ലേറെ പേരെ കാണാനില്ല

നേപ്പാളില്‍ പുതിയ വെള്ളപ്പൊക്ക സാധ്യതകളെക്കുറിച്ച് ചൈനയുടെ മുന്നറിയിപ്പ്; 290 ഇന്ത്യക്കാരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല

'അച്ഛനെ അമ്മയ്ക്ക് പകരം വയ്ക്കാന്‍ കഴിയില്ല': ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ പക്ഷം തിരഞ്ഞെടുക്കാന്‍ വിസമ്മതിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments