Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും; 'ബ്ലൂ അലേർട്ട്' പ്രഖ്യാപിച്ചു

ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും; 'ബ്ലൂ അലേർട്ട്' പ്രഖ്യാപിച്ചു

ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും; 'ബ്ലൂ അലേർട്ട്' പ്രഖ്യാപിച്ചു
ഇടുക്കി , വെള്ളി, 27 ജൂലൈ 2018 (10:58 IST)
മഴ ശക്തമായി തന്നെ തുടർന്നാൽ 10 ദിവസത്തിനുള്ളിൽ ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി ഡാം തുറക്കേണ്ടിവരുമെന്ന് വൈദ്യുതി ബോര്‍ഡിന്റെ മുന്നറിയിപ്പ്. മഴയ്‌ക്ക് ശമനമില്ലെങ്കിൽ ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുക. ഇന്നലെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2390.18 അടിയിലായിരുന്നു. ജലനിരപ്പ് 11 അടി കൂടി ഉയർന്നാൽ അണക്കെട്ടു നിറയും, തുടർന്ന് ഡാം തുറക്കേണ്ടിവരും എന്നും മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു. 2,403 അടിയാണ് ഡാമിന്റെ പൂര്‍ണശേഷി.
 
2403 അടിയാണ് പരമാവധി സംഭരണശേഷി. അതുകൊണ്ടുതന്നെ ജലനിരപ്പ് 2400 അടിയിലെത്തിയാൽ ഡാം തുറക്കാതെ മറ്റൊരു വഴിയുമില്ല. 26 വര്‍ഷത്തിനു ശേഷമാണ് വീണ്ടും അണക്കെട്ടു തുറക്കേണ്ട അവസ്ഥയിലേക്ക് എത്തുന്നത്. കനത്ത മഴ ഇങ്ങിനെ തുടര്‍ന്നാല്‍ 7 ദിവസത്തിനുള്ളില്‍ പരമാവധി സംഭരണശേഷിയിലെത്തുകയും ഷട്ടറുകള്‍ തുറക്കുകയും ചെയ്യേണ്ടി വരും. ഇത് ഒഴിവാക്കുന്നതിനായി വൈദ്യുതി വകുപ്പ് ഉത്പാദനം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
 
1981, 1992 വര്‍ഷങ്ങളില്‍ ഇടുക്കി ഡാം തുറന്നിരുന്നു. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണ് അണക്കെട്ടിലെ ജലനിരപ്പായി കണക്കാക്കുന്നത്. സംഭരണ ശേഷിയുടെ 83 ശതമാനം വെള്ളം ഇപ്പോഴുണ്ട്. പദ്ധതി പ്രദേശത്ത് 94 മില്ലീമീറ്റര്‍ മഴയാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘പാത്രം കഴുകിയോ കൂലിപ്പണിയെടുത്തോ ജീവിച്ചോളാം’- കൈകൂപ്പി ഹനാൻ