‘പാത്രം കഴുകിയോ കൂലിപ്പണിയെടുത്തോ ജീവിച്ചോളാം’- കൈകൂപ്പി ഹനാൻ
എനിക്കാരുടെയും പണം വേണ്ട: ഹനാൻ
Publish Date: Fri, 27 Jul 2018 (10:38 IST)
Updated Date: Fri, 27 Jul 2018 (10:39 IST)
പാത്രം കഴുകിയോ മീൻ വിറ്റോ കൂലിപ്പണിയെടുത്തോ ഞാൻ ജീവിച്ചോളാം. സഹായിക്കണ്ട, ഉപദ്രവിക്കാതിരുന്നാൽ മതി’ തമ്മനത്ത് കോളേജ് യൂണിഫോമിൽ മീൻ വിറ്റ ഹനാൻ സോഷ്യൽ മീഡിയയോട് പറഞ്ഞ വാക്കുകളാണിത്. മാധ്യാമപ്രവർത്തകരോടും ലൈവിലും ഹനാൻ ഇതുതന്നെയാണ് വ്യക്തമാക്കിയത്.
ഹനാന്റെ മീൻ വിൽപ്പന വൻ വിവാദമായതോടെ വെള്ളിയാഴ്ച വൈകിട്ടോടെ മീൻവിൽക്കാനെത്തിയ ഹനാനെ പൊലീസ് തടഞ്ഞു. റോഡരികിൽ നടത്തുന്ന മീൻ വിൽപ്പന ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് മീൻ വിൽപന വിലക്കിയത്.
ഒന്നര ലക്ഷത്തോളം രൂപ എന്റെ അക്കൌണ്ടിൽ വന്നിട്ടുണ്ടെന്നാണ് അറിഞ്ഞത്. ആരുടെയും പണം എനിക്ക് വേണ്ട. അതെല്ലാം തിരികെ നൽകും‘. തന്നെ ഇത്തരത്തിൽ ടോർച്ചർ ചെയ്യരുതെന്നു പറഞ്ഞ ഹനാൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ പൊട്ടിക്കരയുകയായിരുന്നു. അവശനിലയിലായ ഹനാനേ പൊലീസുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.