മോഹൻലാലിനേയും പ്രിയദർശനേയും സംഘി എന്ന് വിളിക്കാൻ ഏളുപ്പമാണ്, പക്ഷെ സത്യൻ അന്തിക്കാടിനെ പോലുള്ള നിഷ്‌പക്ഷർ നടത്തുന്ന കുറക്കന്റെ കല്യാണങ്ങളും നമ്മൾ കാണാതെ പോകരുത്: ഹരീഷ് പേരടി

Webdunia
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (12:00 IST)
സംവിധായകൻ സത്യൻ ആന്തിക്കാട് മാതൃഭൂമിയ്ക്ക് വേണ്ടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി നടത്തിയ അഭിമുഖം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ശബരിമല യുവതീ പ്രവേശനം ഉൾപ്പടെയുള്ള വിഷങ്ങൾ ഈ അഭിമുഖത്തിൽ സംസാരിയ്ക്കപ്പെട്ടു എന്നതാണ് അതിന് പ്രധാന കാരണം. ഇപ്പോഴിതാ അഭിമുഖത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് സത്യൻ അന്തിക്കാടിനെ വിമർശിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് നടൻ ഹരീഷ് പേരടി.    
 
'മോഹൻലാലിനേയും പ്രിയദർശനേയും സംഘി എന്ന് വിളിക്കാൻ വളരെ ഏളുപ്പമാണ്. അത് ആർക്കും പറ്റും. പക്ഷെ സത്യൻ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷർ നടത്തുന്ന കുറക്കന്റെ കല്യാണങ്ങളും നമ്മൾ കാണാതെ പോകരുത്. പ്രിയപ്പെട്ട സത്യേട്ടാ ദാസനേയും, വിജയനേയും, ബാലഗോപാലനേയും, അപ്പുണ്ണിയേയും ഞങ്ങൾക്ക് തന്ന പ്രിയപ്പെട്ട സംവിധായകാ, നിങ്ങളിലെ കലാകാരനെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ട് പറയട്ടെ. ഇത്തരം രാഷ്ട്രീയ കുറക്കൻ ബുദ്ധികളോട് ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ കടക്ക് പുറത്ത് എന്ന് തന്നെ പറയും' എന്ന് ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ കുറിച്ചു. 
 

കുറിപ്പിന്റെ പൂർണരൂപം

 
മോഹൻലാലിനേയും പ്രിയദർശനേയും സംഘി എന്ന് വിളിക്കാൻ വളരെ ഏളുപ്പമാണ്...അത് ആർക്കും പറ്റും...പക്ഷെ സത്യൻ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷർ  നടത്തുന്ന കുറക്കന്റെ കല്യാണങ്ങളും നമ്മൾ കാണാതെ പോകരുത്...പ്രിയപ്പെട്ട സത്യേട്ടാ ദാസനേയും, വിജയനേയും, ബാലഗോപാലനേയും, അപ്പുണ്ണിയേയും ഞങ്ങൾക്ക് തന്ന പ്രിയപ്പെട്ട സംവിധായകാ ... നിങ്ങളിലെ കലാകാരനെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ട് പറയട്ടെ.. ഇത്തരം രാഷ്ട്രീയ കുറക്കൻ ബുദ്ധികളോട് ഞങ്ങൾ കമ്മ്യൂണിസ്റ്റക്കാർ കടക്ക് പുറത്ത് എന്ന് തന്നെ പറയും...കുറെ കാലം നിങ്ങളൊക്കെ സത്യസന്ധരായ കലാകാരൻമാരാണെന്ന് തെറ്റിധരിച്ച ഒരു പാവം കമ്മ്യുണിസ്റ്റ്കാരൻ ...സന്ദേശം സിനിമക്ക് മുഖമൂടിയണിഞ്ഞ കൃത്യമായ ഒരു വലതുപക്ഷ രാഷ്ട്രീയമുണ്ടായിരുന്നു എന്ന് വൈകി മാത്രം മനസ്സിലാക്കിയ ഒരു കമ്മ്യൂണിസ്റ്റ്കാരൻ...സന്ദേശം സിനിമയുടെ പേരിൽ ശ്യാം പുഷ്കരനോട് പ്രകടിപ്പിച്ച വിയോജിപ്പ് ഞാൻ ഈ അവസരത്തിൽ പിൻവലിക്കുന്നു...

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

കുപ്പി വെള്ളത്തിന്റെ വില പോലും ലഭിക്കുന്നില്ല; പാല്‍ വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാന്‍ മില്‍മ ഫെഡറേഷന്റെ ശുപാര്‍ശ

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് 'ദി കേരള സ്റ്റോറി 2' ടിക്കറ്റുകള്‍ വിറ്റു

'ജുഡീഷ്യറി ആക്രമിക്കപ്പെട്ടു'; ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പരാമര്‍ശിക്കുന്ന വിവാദ പാഠപുസ്തകം സുപ്രീം കോടതി നിരോധിച്ചു

ശബരിമല കൊടിമര പുനര്‍നിര്‍മ്മാണകേസ്; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി

ഡൽഹി മദ്യനയക്കേസിൽ സിബിഐയ്ക്ക് തിരിച്ചടി, കെജ്രിവാളിനെയും സിസോദിയയെയും കോടതി കുറ്റവിമുക്തരാക്കി

അടുത്ത ലേഖനം
Show comments