'ഒരു മകള്‍ക്ക് അച്ഛനും അമ്മയും നല്‍കുന്ന സംരക്ഷണം സര്‍ക്കാര്‍ നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്': ഹനാൻ
'ഒരു മകള്‍ക്ക് അച്ഛനും അമ്മയും നല്‍കുന്ന സംരക്ഷണം സര്‍ക്കാര്‍ നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്': ഹനാൻ
Publish Date: Wed, 01 Aug 2018 (12:37 IST)
Updated Date: Wed, 01 Aug 2018 (12:40 IST)
തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ നടപടി സ്വീകരിക്കുമെന്നും തന്നെ സംരക്ഷിക്കുമെന്നും ഉറപ്പും നല്‍കിയ സര്‍ക്കാരിന് നന്ദി അറിയിച്ച് ഹനാൻ. മുഖ്യമന്ത്രിയ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹനാന്‍.
"ഞാന്‍ സര്‍ക്കാരിന്റെ മകളാണ്, എല്ലാ പിന്തുണയും എനിക്ക് സര്‍ക്കാരില്‍ നിന്നുണ്ട്. ഒരാള്‍ക്ക് പോലും എന്നെ കൈ വെക്കാന്‍ പറ്റില്ല. ഒരു വെടിയുണ്ട പോലും എന്റെ നെറ്റിയില്‍ കൊള്ളില്ല, പഠനവും സുരക്ഷിതത്വവും എല്ലാം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും പറഞ്ഞിട്ടുണ്ട്. ഒരു മകള്‍ക്ക് അച്ഛനും അമ്മയും നല്‍കുന്ന സംരക്ഷണം സര്‍ക്കാര്‍ നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്" എന്നും ഹനാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഹനാനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചവർക്കെതിരെ കർശനമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. അതേത്തുടർന്ന് മൂന്നുപേരെ പൊലീസ് അറസ്‌റ്റുചെയ്‌തിരുന്നു.