Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിൽ പരിഭ്രാന്തരാകേണ്ട: നിർദേശങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി

റെഡ് അലേർട്ടിന് ശേഷം ജനങ്ങളെ അറിയിച്ച ശേഷം മാത്രമേ ഷട്ടർ തുറക്കൂ

അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിൽ പരിഭ്രാന്തരാകേണ്ട: നിർദേശങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി
, ചൊവ്വ, 31 ജൂലൈ 2018 (09:00 IST)
ഇടുക്കി ഡാമിന്റെ ജലനിരപ്പ് ഉയരുന്നതിൽ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചുവെന്ന് കരുതി ജനങ്ങൾ പരിഭ്രാന്തരാകേണ്ടന്നും അതിന് ഷട്ടർ ഏത് നിമിഷവും തുറക്കുമെന്ന് അർഥമില്ലെന്നും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു. 
 
റെഡ് അലേർട്ട് പുറപ്പെടുവിച്ച ശേഷം ജനങ്ങളെ മുൻകൂട്ടി അറിയിച്ച് പകൽ സമയം മാത്രമാകും ഷട്ടർ തുറക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
 
മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം:
 
ഇടുക്കി ഡാമിലെ ജലനിരപ്പ് 2395 അടി കടന്നതിനാല്‍ അതിജാഗ്രതാ നിര്‍ദ്ദേശം ( ഓറഞ്ച് അലര്‍ട്ട് ) പുറപ്പെടുവിച്ചു. ഡാമിലേക്കുള്ള നീരൊഴുക്കും മഴയുടെ തോതും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഓറഞ്ച് അലർട് (രണ്ടാം ഘട്ട ജാഗ്രതാ നിർദേശം) നൽകി എന്നതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. അതിന് ഷട്ടർ ഏത് നിമിഷവും തുറക്കുമെന്ന് അർത്ഥമില്ല. മൂന്നാം ഘട്ട മുന്നറിയിപ്പിന് ശേഷം ( റെഡ് അലർട്ട് ) ജനങ്ങളെ മുൻകൂട്ടി അറിയിച്ച് പകൽ സമയം മാത്രമാകും ഷട്ടർ തുറക്കുന്നത്. ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും ഗൗരവത്തോടെ പാലിക്കണം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനാഥനെന്ന് പറഞ്ഞ് വിവാഹം കഴിച്ചു, രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കെ പറ്റിച്ചു കടന്നുകളഞ്ഞു; ഭർത്താവിനെ കണ്ടെത്തി തരണമെന്ന് യുവതി