Publish Date: Fri, 27 Jul 2018 (08:12 IST)
Updated Date: Fri, 27 Jul 2018 (08:14 IST)
അമ്പലപ്പുഴയിൽ പൊലീസുകാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ ഒരു യുവതിയടക്കം മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്ക്. ദേശീയപാതയിൽ അമ്പലപ്പുഴ കരൂരിനു സമീപമാണ് പൊലീസ് സംഘം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചത്.
കാണാതായ യുവതിയെ കണ്ടെത്തി നാട്ടിലേക്കു മടങ്ങിയ പൊലീസ് സംഘത്തിന്റെ വാഹനമാണ് അപകടത്തിൽ പെട്ടത്. കൊട്ടിയം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശ്രീകല(30), കാർ ഡ്രൈവർ നൗഫൽ, കൊട്ടിയം സ്വദേശിനിയായ ഹസീന (30) എന്നിവരാണു മരിച്ചത്.
സിവിൽ പൊലീസ് ഓഫിസർ നിസാറി(42)നെ ഗുരുതര പരുക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ അഞ്ചിനാണ് അപകടം. അങ്കമാലിയിൽനിന്ന് കൊട്ടിയത്തേക്കു പോവുകയായിരുന്നു കാർ.
കഴിഞ്ഞ ദിവസമാണ് ഹസീനയെ കാണാതായത്. ഇവരെ കണ്ടെത്തി വരും വഴിയാണ് അപകടം.