ദിലീപ് ധിക്കാരിയാണ്, തിലകനോട് അയാൾ ചെയ്‌തത് ഞങ്ങൾ എങ്ങനെ മറക്കും?: ജി. സുധാകരൻ
തിലകനോട് അയാൾ ചെയ്‌തത് ഞങ്ങൾ എങ്ങനെ മറക്കും?: ജി. സുധാകരൻ
Publish Date: Thu, 28 Jun 2018 (10:40 IST)
Updated Date: Thu, 28 Jun 2018 (10:45 IST)
ദിലീപിനെക്കുറിച്ച് തുറന്നുപറഞ്ഞ് മന്ത്രി സുധാകരൻ. 'ദിലീപ് എന്ന നടനെപറ്റി വ്യക്തിപരമായി എനിക്ക് നല്ല അഭിപ്രായമില്ല, പണ്ടുമില്ല ഇപ്പോഴുമില്ല, ഉണ്ടാകാനും പോകുന്നില്ല. പണം വന്നതോടെ അയാൾ എല്ലാം മറന്നു'- സുധാകരൻ പറഞ്ഞു. മനോരമ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'പണം നല്ല കാര്യത്തിന് ഉപയോഗിക്കുന്നവരെ ഞങ്ങൾ ബഹുമാനിക്കുന്നുണ്ട്. തിലകനോട് അയാൾ ചെയ്‌തത് ഞങ്ങൾ എങ്ങനെ മറക്കും? അമ്മയിലെ ചില ഭാരവാഹികളും കേരളത്തിൽ സിനിമാ ലോകത്ത് മുന്നിൽ നിൽക്കുന്ന ചിലരും സ്വയം വിമർശനം നടത്തണം.
ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ആലോചനയില്ലാതെ എടുത്ത തീരുമാനമാണ്. അവര്‍ സ്വയം തിരുത്താന്‍ തയ്യാറാകണം. ദിലീപ് ധിക്കാരിയാണ്. സംസ്‌കാരത്തിന് ചേരാത്ത കാര്യങ്ങളാണ് സിനിമയില്‍ നടക്കുന്നതെ'ന്നും അദ്ദേഹം പറഞ്ഞു.