Webdunia - Bharat's app for daily news and videos

Install App

വിവാഹഘോഷയാത്രക്കിടെ നടത്തിയ അഭ്യാസപ്രകടനം പാളി; യുവാവ് റോഡിലും ബൈക്ക് വയലിലും

ആഡംബരക്കാറില്‍ കല്യാണ ചെക്കനേയും പെണ്ണിനേയും കൊണ്ടുവരുന്നതിന് ഇടയിലാണ് ചെറിയൊരു അഭ്യാസം കാണിക്കണമെന്ന് സുഹൃത്തിന് തോന്നിയത്.

റെയ്‌നാ തോമസ്
ചൊവ്വ, 17 ഡിസം‌ബര്‍ 2019 (14:31 IST)
വിവാഹശേഷം വധുവരന്മാരെ കൊണ്ടുപോകുന്ന യാത്രകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. അത്തരത്തില്‍ ഘോഷയാത്രയില്‍ അഭ്യാസം കാണിച്ച യുവാവിന് പിണഞ്ഞ അമളിയാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. 
 
ആഡംബരക്കാറില്‍ കല്യാണ ചെക്കനേയും പെണ്ണിനേയും കൊണ്ടുവരുന്നതിന് ഇടയിലാണ് ചെറിയൊരു അഭ്യാസം കാണിക്കണമെന്ന് സുഹൃത്തിന് തോന്നിയത്. പക്ഷേ അഭ്യാസത്തിനൊടുവില്‍ ബൈക്ക് സമീപത്തെ വയലിലും സുഹൃത്ത് ചെറിയ പരിക്കോടെ റോഡ് സൈഡിലും ഇരിക്കേണ്ടി വന്നെന്ന് മാത്രം. മുന്‍ചക്രങ്ങളില്‍ ഉയര്‍ത്താനുള്ള യുവാവിന്‍റെ ശ്രമം പാളിയതോടെയാണ് സംഭവം. 
 
നിയന്ത്രണം വിട്ട് പാഞ്ഞ് വന്ന വാഹനം വഴിയരികില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നവരുടെ മേല്‍ പതിക്കാതെ വയലില്‍ വീണത് മൂലം ഒഴിവായത് വന്‍ദുരന്തം. എന്തായാലും വന്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവാവിനോട് കല്യാണ ചെക്കന്‍റെ ചോദ്യത്തിനാണ് സമൂഹമാധ്യമങ്ങള്‍ കയ്യടിക്കുന്നത്. വല്ല കാര്യവുമുണ്ടായിരുന്നോന്ന്?

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments